Saturday December 03, 2016
Latest Updates

സതാംപ്ടന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

സതാംപ്ടന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

സതാംപ്ടന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 569 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ നാലാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ പുറത്തായി. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സ് എന്ന നിലയില്‍ നിന്നു നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ മൂന്ന് ഓവര്‍ പിന്നിട്ടപ്പോഴെയ്ക്ക് എല്ലാവരും പുറത്തായി. അര്‍ദ്ധ സെഞ്ചുറി തികച്ച് ക്രീസില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ ധോണിയെ ആന്‍ഡേഴ്‌സന്‍ പുറത്താക്കിയതോടെയാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചത്.

മുഹമ്മദ് ഷമി അഞ്ചു റണ്‍സിന് പുറത്തായി. അജിങ്ക്യ രഹാനയ്ക്കും നായകന്‍ ധോണിക്കും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ച് നിന്നത്. രഹാനെ 54 റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ് 35 റണ്‍സും വിരാട് കോഹ്ലി 39 റണ്‍സും എടുത്തു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് 46 റണ്‍സ് കൂടി വേണം എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം കളി തുടങ്ങിയത്. ഇന്ത്യയ്ക്ക് ഏഴു റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. അഞ്ച് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സനും മൂന്നു വിക്കറ്റ് പിഴുതെറിഞ്ഞ സ്റ്റുവര്‍ട്ട് ബോര്‍ഡുമാണ് ആതിഥേയര്‍ക്ക് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വച്ചത്.

Scroll To Top