Tuesday December 06, 2016
Latest Updates

സണ്‍ ക്രീം ഇടാത്തവര്‍ക്ക് എന്ത് സംഭവിക്കും? വീഡിയോ വൈറലാകുന്നു

സണ്‍ ക്രീം ഇടാത്തവര്‍ക്ക് എന്ത് സംഭവിക്കും? വീഡിയോ വൈറലാകുന്നു

ഡബ്ലിന്‍: സണ്‍ ക്രീം ഇടാതെ സൂര്യസ്‌നാനം ചെയ്യുന്നവര്‍ ഈ വീഡിയോ കണ്ടാല്‍ ഒരിക്കലും സണ്‍ ക്രീം പുരട്ടാതെ പുറത്തിറങ്ങില്ല. സണ്‍ ക്രീം പുരട്ടാതെയും ആവശ്യത്തിനു മുന്‍കരുതല്‍ എടുക്കാതെയും വെളിയത്ത് ഇറങ്ങുന്നവരെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തിറങ്ങിയത്. സംവിധായകന്‍ തോമസ് ലെവരിറ്റ് എന്നയാളാണ് ഈ വീഡിയോ പുറത്ത് ഇറക്കിയത്. 

സണ്‍ ക്രീം ഇടാതെ ബീച്ചുകളില്‍ സൂര്യസ്‌നാനം ചെയ്യുന്നവരുടെ ചര്‍മ്മത്തിന് ഉണ്ടാകുന്ന ദോഷകരമായ മാറ്റങ്ങളാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സണ്‍ ക്രീം ഉപയോഗിക്കാത്തവരുടെ ചര്‍മ്മം എത്രമാത്രം വൃത്തികേടാകുമെന്ന് അവരെ കാണിക്കുകയും തുടര്‍ന്നുള്ള പ്രതികരണവുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

സണ്‍ ക്രീം ഇടാത്തവര്‍ക്ക് സ്‌കിണ്‍ ക്യാന്‍സര്‍ വരെയുള്ള മാരക രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നു. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യന്‍ നിങ്ങളെ കാണുന്നത് എങ്ങനെ (How sun sees you) എന്ന പേരിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അള്‍ട്രാ വൈലറ്റ് ക്യാമറ ഉപയോഗിച്ചാണ് ആളുകളുടെ ചര്‍മ്മത്തിലുണ്ടാകുന്ന വ്യത്യാസം ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചത്. 

യൂറോപ്യന്‍ വംശജരെ ഉദ്ദേശിച്ചാണ് പ്രധാനമായും വീഡിയോ ഇറക്കിയത്.അതേസമയം സണ്‍ ക്രീം കമ്പനിക്കാരുടെ ദുഷ്ട്ടലാക്കാണ് ഈ വീഡിയോ എന്ന് പറയുന്നവരുമുണ്ട്

Scroll To Top