Saturday December 03, 2016
Latest Updates

സഞ്ജു വി സാംസണ്‍ അസാമാന്യ പ്രതിഭയെന്ന് മുന്‍ പാക് നായകന്‍ റമീസ് രാജ; സഞ്ജു ഇന്ത്യയുടെ ഭാവി വാഗ്ദാനം

സഞ്ജു വി സാംസണ്‍ അസാമാന്യ പ്രതിഭയെന്ന് മുന്‍ പാക് നായകന്‍ റമീസ് രാജ; സഞ്ജു ഇന്ത്യയുടെ ഭാവി വാഗ്ദാനം

കൊല്‍ക്കത്ത:മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് മുന്‍ പാക് നായകന്‍ റമീസ് രാജയുടെ അകമഴിഞ്ഞ പ്രശംസ. അസാമാന്യ കഴിവുള്ള താരമാണ് സഞ്ജു വി സാംസനെന്ന് റമീസ് രാജ പറഞ്ഞു. ഇന്ത്യയുടെ ഭാവി വാഗ്ദാനമാകാനുള്ള കഴിവ് സഞ്ജുവിന് ഉണ്ടെന്നും റമീസ് രാജ പറഞ്ഞു. മികച്ച കളി പുറത്തെടുക്കുന്ന യുവ താരങ്ങളെ നാം അംഗീകരിക്കേണ്ടതുണ്ടെന്നും അത്ര സഞ്ജു മനോഹരമായാണ് ക്രിക്കറ്റ് കളിക്കുന്നതെന്നും റമീസ് രാജ കൂട്ടിചേര്‍ത്തു.

സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം കാണികള്‍ക്ക് നല്ലൊരു വിരുന്നാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസണ്‍ ഐപിഎല്‍ ആറാം സീസണ്‍ മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്. കഴിഞ്ഞ തവണ ഐപിഎല്ലില്‍ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്‌ക്കാരവും സഞ്ജുവിനായിരുന്നു.

ഈ സീസണിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സഞ്ജു ഉടന്‍ തന്നെ ഇന്ത്യന്‍ ദേശീയ ടീമില്‍ എത്തുനെന്നാണ് കായിക ലോകത്തെ വിദഗ്ദരുടെ വിലയിരുത്തല്‍. അണ്ടര്‍ 19 ടീമിന്റെ ഉപനായകനായ സഞ്ജു അണ്ടര്‍ 19 ലോകകപ്പിലും ഏഷ്യ കപ്പിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

Scroll To Top