Saturday December 10, 2016
Latest Updates

സഞ്ജു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി; മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന് കോച്ച്

സഞ്ജു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി; മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന് കോച്ച്

തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ തിരിച്ച് എത്തിയ മലയാളി താരം സഞ്ജു സാംസണ് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോച്ച് ബിജു ജോര്‍ജ്. ദക്ഷിണ മേഖല ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള പരിശീലനം നടത്തുന്നതിനിടെയാണ് സഞ്ഞുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി വാര്‍ത്ത വന്നത്. വിന്‍ഡീസിനെതിരായ ട്വന്റി ട്വന്റി ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗ്രുഅന്ദില്‍ സായിയുടെ പരിശീലകന്‍ ബിജു ജോര്‍ജിന് കീഴിലാണ് സഞ്ജു പരിശീലനം നടത്തുന്നത്.

അടുത്ത മാസം ആദ്യമാണ് ദക്ഷിണ മേഖല ടൂര്‍ണമെന്റ് മഹാരാഷ്ട്രയുമായുള്ള സന്നാഹ മത്സരത്തിന് ശേഷം ഹൈദരാബാദുമായാണ് കേരളത്തിന്റെ ആദ്യ കളി. ഈ മാസം 22 ന് കട്ടക്കിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി മത്സരം. നേരത്തെ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ട്വന്റി ട്വന്റിയില്‍ ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തി. ടീമില്‍ മറ്റ് മാറ്റങ്ങളില്ല. സഞ്ജു ഉള്‍പ്പെടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഉണ്ടായിരുന്ന മറ്റ് താരങ്ങളെ നിലനിര്‍ത്തി.

Scroll To Top