Wednesday December 07, 2016
Latest Updates

സഞ്ജയ് ദത്തിന് വേണ്ടി പ്രത്യേക പ്രദര്‍ശനം

സഞ്ജയ് ദത്തിന് വേണ്ടി പ്രത്യേക പ്രദര്‍ശനം

മുന്ന ഭായ് എംബിബിഎസ്, ലഗേ രഹോ മുന്നഭായി.. വെറും രണ്ടു ചിത്രങ്ങള്‍ മാത്രമേ രാജ്കുമാര്‍ ഹിറാനിയും സഞ്ജയ് ദത്തും ഒരുമിച്ചിട്ടുള്ളൂ. പക്ഷെ രണ്ടും ഹിറ്റ് ചിത്രങ്ങള്‍. ആ സൗഹൃദമാണ് ഇങ്ങനെയൊരു സിനിമാപ്രദര്‍ശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ബോളിവുഡിന്റെ സ്വന്തം സഞ്ജയ് ദത്തിനു വേണ്ടിയാണ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി തന്റെ ഏറ്റവും പുതിയ ചിത്രം പ്രത്യേകം പ്രദര്‍ശിപ്പിക്കുന്നത്. 

14 ദിവസത്തെ പരോളിലിറങ്ങിയ സഞ്ജയ് ദത്തിന് വേണ്ടി ആമിര്‍ ഖാന്‍ നായകനായ പികെയുടെ പ്രത്യേക പ്രദര്‍ശനമാണ് ഒരുക്കുന്നത്. ബന്ദ്രയിലായിരിക്കും ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം. പികെ ജയിലില്‍ സഞജയ്ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നു. നിയമതടസങ്ങളെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

യേര്‍വാഡാ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ബുധനാഴ്ചയാണ് സഞ്ജയ് ബാന്ദ്രയിലെ വീട്ടിലെത്തിയത്. ജയിലില്‍ നിന്ന് പതിനെട്ട് കിലോ കുറച്ചു, ഇനി തടി കുറയ്ക്കാന്‍ നിന്നാല്‍ ഞാന്‍ ബാക്കിയുണ്ടാകില്ലെന്ന് മുന്നാഭായിയുടെ വിശദീകരണം. ചികിത്സയ്ക്കായ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 28 ദിവസവും ഭാര്യ മാന്യത രോഗാതുരയായിരിക്കെ പരിചണത്തിന് അതേ വര്‍ഷം ഡിസംബറില്‍ 28 ദിവസവും സഞ്ജയ്ക്ക് പുറത്തിറങ്ങാനായിരുന്നു. 

രാജ്കുമാര്‍ ഹിറാനി തന്നെക്കുറിച്ച് സിനിമ ഒരുക്കുന്നതിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും സഞ്ജയ് പറയുന്നു. മുംബെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന സഞ്ജയ് ദത്തിന് 42 മാസത്തെ ശിക്ഷയാണ് ഇനി ശേഷിക്കുന്നത്.

Scroll To Top