Wednesday December 07, 2016
Latest Updates

സച്ചിന്‍ വാങ്ങിയ കൊച്ചി ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാകാന്‍ മറഡോണ

സച്ചിന്‍ വാങ്ങിയ കൊച്ചി ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാകാന്‍ മറഡോണ

കോട്ടയം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമിനെ ഇതിഹാസ താരം സച്ചിന്‍ സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. കായിക ലോകത്തെ മറ്റൊരു ഇതിഹാസ താരം കൂടി കൊച്ചി ടീമിന് പിന്നില്‍ അണി നിരന്നേക്കും. ഈ ഇതിഹാസ താരം മറ്റാരുള്ള അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ തന്നെ.

കൊച്ചി ടീമില്‍ ഫ്രാഞ്ചസി പങ്കാളിത്തമുള്ള സച്ചിന്‍ ആവശ്യപ്പെട്ടാല്‍ ടീമിന്റെ പരിശീലകനായി മറഡോണയെ കൊണ്ടുവരുമെന്ന് ബോബി ചെമ്മണ്ണൂര്‍. രക്തം നല്കൂ ജീവന രക്ഷിക്കൂ എന്ന സന്ദേശം ഉയര്‍ത്തി ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന മാരത്തോണിന്റെ ഭാഗമായി കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടീമിനായി മറഡോണയുടെ സേവനം ലഭ്യമാക്കാന്‍ തനിക്ക് സാധിക്കുമെന്നും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് ടീം അധികൃതരാണെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

സച്ചിനും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിവിപി വെഞ്ചെഴ്‌സും ചേര്‍ന്നാണ് കൊച്ചി ടീം സ്വന്തമാക്കിയത്. കൊല്‍ക്കത്ത ടീമിനെ സൗരവ് ഗാംഗുലിയും സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡും ബോളിവുഡ് താരം ഷാരൂഖ് ഖാനുമാണ് വാങ്ങിയത്. കൊച്ചി ഉള്‍പ്പെടെ 8 ഇന്ത്യന്‍ നഗരങ്ങള്‍ക്കാന് ടീം ഫ്രാഞ്ചസി അനുവദിച്ചിരുക്കുന്നത്. ഐപിഎല്‍ മാതൃകയിലും യൂറോപ്യന്‍ ലീഗ് ഫുട്‌ബോള്‍ മാതൃകയിലുമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നത്.

 

Scroll To Top