Thursday December 08, 2016
Latest Updates

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സിനിമയിലേക്ക്

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സിനിമയിലേക്ക്

ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സിനിമയിലേക്ക്. സച്ചിന്റെ തന്നെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ‘200 നോട്ട് ഔട്ട്’ എന്ന നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ലണ്ടനില്‍ നിന്നുള്ള പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ ജെയിംസ് എന്‍സ്‌കൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 2000 തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ അറിയിച്ചു. ഒരു വര്‍ഷം മുമ്പേ ചിത്രത്തിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

കായിക രംഗത്ത് നിന്നുള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രവുമായി സഹകരിക്കുന്നുണ്ട്. സച്ചിന്റെ ആത്മകഥയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ജീവിതം പ്രമേയമാകി എത്തുന്ന ചിത്രവും ആരാധകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Scroll To Top