Tuesday December 06, 2016
Latest Updates

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബിസിസിഐ

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബിസിസിഐ

മുംബൈ: ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നു. സെപ്റ്റംബര്‍ 26 നു ചേരുന്ന ബിസിസിഐ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കും. സച്ചിന്റെ പേരിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകം കണ്ട ഏറ്റവും മികച്ച താരത്തിന്റെ പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത് അദ്ദേഹത്തിനു രാജ്യം നല്‍കുന്ന ആദരവാണെന്നും സഞ്ജയ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ താരങ്ങളായ ഗവാസ്‌കര്‍, മന്‍സൂര്‍ ഖാന്‍ പട്ടൗഡി എന്നിവരുടെ പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നുണ്ട്. ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പര ബോര്‍ഡര്‍–ഗവാസ്‌കര്‍ ട്രോഫി എന്നും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള വിന്നേഴ്‌സ് കപ്പ് പട്ടൗഡി ട്രോഫി എന്നുമാണ് അറിയപ്പെടുന്നത്.

Scroll To Top