Sunday December 04, 2016
Latest Updates

സച്ചിന്‍ തെന്‍ഡുല്‍ക്കറും അമിതാബ് ബച്ചനും ഗോവയിലെ തൊഴിലുറപ്പ് പണിക്കാര്‍

സച്ചിന്‍ തെന്‍ഡുല്‍ക്കറും അമിതാബ് ബച്ചനും ഗോവയിലെ തൊഴിലുറപ്പ് പണിക്കാര്‍

പനാജി: ക്രിക്കറ്റ് ഇതിഹാസം സച്ചിനും ബോളിവുഡ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും ഗോവയിലെ തൊഴില്‍ ഉറപ്പ് പണിക്കാര്‍. ഗോവയുടെ തലസ്ഥാനമായ പനാജിക്കുസമീപമുള്ള ചിംബല്‍ എന്ന ചേരിയിലെ തൊഴിലുറപ്പ് പണിക്കാരാണ് സച്ചിനും കുടുംബാംഗങ്ങളും, പിന്നെ അമിതാബ് ബച്ചന്‍, ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ് എന്നിവരും ഇവിടെ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്താണ് ജീവിക്കുന്നത്.

ഇത്രയും വായിച്ചിട്ടും ഒന്നും മനസിലാകാത്തവര്‍ക്കായി കാര്യം വിശദീകരിക്കാം. സച്ചിന്റെയും ബോളിവുഡ് സൂപ്പര്‍താരം ബിഗ് ബിയുടെയും പേരില്‍ ഏതോ വിരുതന്‍മാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി എഴുതി എടുക്കുകയായിരുന്നു. ഇങ്ങനെയാണ് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിനും ബിഗ് ബിയും ഒക്കെ തൊഴിലുറപ്പ് തൊഴിലാളികളുടെ പട്ടികയില്‍ കയറിപ്പറ്റിയത്. സര്‍ക്കാരിനെ പറ്റിച്ചും പാവം തൊഴിലാളികളെ വഞ്ചിച്ചും പൈസ കൈക്കലാക്കിയ ഏതോ തട്ടിപ്പുകാരാന് സച്ചിന്റെയും മറ്റും പേര് തൊഴിലാളികളുടെ പട്ടികയില്‍ എഴുതി ചേര്‍ത്തത്.

സച്ചിന്റെ ഭാര്യ അഞ്ജലി കാര്യം ഡോക്ടര്‍ ആണെങ്കിലും ഗോവയിലെ തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി പറ്റുന്ന ആളാണ്. മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലി,? രാഹുല്‍ ദ്രാവിഡ് എന്നിവരെയും തട്ടിപ്പുകാര്‍ വെറുതെ വിട്ടില്ല. തൊഴിലാളികളുടെ കൂലി തട്ടിയെടുക്കാന്‍ സൗരവ് ഗാംഗുലി,? രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പേരും കൂലി വാങ്ങുന്നവരുടെ പട്ടികയില്‍ എഴുതി ചേര്ത്തിട്ടുണ്ട്.

Scroll To Top