Sunday December 04, 2016
Latest Updates

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ക്രീസിനോട് വിടപറയുന്നു

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ക്രീസിനോട് വിടപറയുന്നു

മുംബൈ:.ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ക്രീസിനോട് വിടപറയുന്നു. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനു ശേഷമാണ് സച്ചിന്റെ വിരമിക്കല്‍. കരിയറിലെ 200ാം ടെസ്റ്റാണ് വിരമിക്കലിനു വേണ്ടി സച്ചിന്‍ തെരഞ്ഞെടുത്തിട്ടുള്ളത്. വിരമിക്കല്‍ തീരുമാനം സച്ചിന്‍ ബിസിസിഐയെ അറിയിച്ചു. നവംബര്‍ 14 മുതല്‍ 18 വരെ മുംബൈയിലാണ് അവസാന ടെസ്റ്റ്. ഏകദിനത്തില്‍ നിന്നും ട്വന്റി 20യില്‍ നിന്നും സച്ചിന്‍ നേരത്തേ തന്നെ വിരമിച്ചിരുന്നു. വാങ്കടെ സ്‌റ്റേഡിയത്തിലാണ് സച്ചിന്റെ അവസാന മത്സരം.

ക്രിക്കറ്റില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന് സച്ചിന്‍ പറഞ്ഞു.തനിക്കുവേണ്ടി ബി.സി.സി.ഐ പ്രസിദ്ധീകരണത്തിന് നല്‍കണമെന്നഭ്യര്‍ത്ഥിച്ച് സചിന്‍ നല്‍കിയ കത്തിന്റെ ഉള്ളടക്കം ഇങ്ങനെ:
ജീവിതകാലം മുഴുവന്‍ ഇന്ത്യയ്ക്കുവേണ്ടി ക്രിക്കറ്റ് കളിക്കണമെന്നതാണ് എന്റെ സ്വപ്നമായിരുന്നത്. കഴിഞ്ഞ 24 വര്‍ഷത്തിലെ ഓരോ ദിവസവും ഈ സ്വപ്നം ഞാന്‍ യാഥാര്‍ത്ഥ്യമാക്കി. പതിനൊന്നു വയസു മുതല്‍ ക്രിക്കറ്റ് കളിച്ചുമാത്രം വളര്‍ന്ന തനിക്ക് ക്രിക്കറ്റ് കളിക്കാത്ത ഒരു ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയുന്നില്ല. എന്റെ രാജ്യത്തെ പ്രതിനീധീകരിച്ച് ലോകം മുഴുവന്‍ ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി ഞാന്‍ കാണുന്നു. സ്വന്തം മണ്ണില്‍ ഇരുനൂറാം ടെസ്റ്റ് കളിക്കുന്നതിലാണ് ഇനി എന്റെ ശ്രദ്ധ. അന്ന് എന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കും.

സമയമായെന്ന് എന്റെ മനസ് പറഞ്ഞ വേളയില്‍ അതനുസരിച്ച് മുന്നോട്ടു പോകാന്‍ അനുമതി നല്‍കിയ ബി.സി.സി.ഐയോട് ഞാന്‍ നന്ദി പറയുന്നു. ക്ഷമയും ധാരണയും പ്രകടിപ്പിച്ച എന്റെ കുടുംബത്തോട് ഞാന്‍ നന്ദി പറയുന്നു. കളത്തിലിറങ്ങി ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പ്രാര്‍ത്ഥനകളിലൂടെയും ആശംസകളിലൂടെയും എനിക്ക് ശക്തി പകര്‍ന്നുതന്ന എന്റെ എല്ലാ ആരാധകരോടും അഭ്യുദയകാംക്ഷികളോടും എല്ലാത്തിലുമുപരി ഞാന്‍ നന്ദി പറയുന്നു.

Scroll To Top