Sunday December 04, 2016
Latest Updates

സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ലെന്ന് മരിയ ഷറപ്പോവ

സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ലെന്ന് മരിയ ഷറപ്പോവ

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ലെന്ന് മരിയ ഷറപ്പോവ. വിമ്പിള്‍ഡണില്‍ ഷറപ്പോവയുടെ മത്സരം കാണാന്‍ റോയല്‍ ബോക്‌സില്‍ സച്ചിനുമുണ്ടായിരുന്ന. എന്നാല്‍ ബോക്‌സില്‍ ഉണ്ടായിരുന്ന മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിനെ മാത്രമാണ് ഷറപ്പോവ തിരിച്ചറിഞ്ഞത് റോയല്‍ ബോക്‌സില്‍ ആരൊക്കെയാണ് മത്സരം വീക്ഷിക്കാനുണ്ടായിരുന്നതെന്ന ചോദ്യത്തിന് മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ബെക്കാമിന്റെ പേര് മാത്രമാണ് ഷറപ്പോവ പറഞ്ഞത്.

സച്ചിനെ അറിയില്ലേ എന്ന ചോദ്യത്തിനു അറിയില്ല എന്ന് ഷറപ്പോവ മറുപടി നല്‍കി. അതേസമയം ബെക്കാമിനെ കുറിച്ച് ഷറപ്പോവ വാചാലയായി. ഫുട്‌ബോള്‍ താരമെന്നതിലുപരി ബെക്കാം ഒരു നല്ല മനുഷ്യനാണെന്നും ലണ്ടനിലും ലോസ് ഏഞ്ജല്‍സിലും വെച്ച് വിവിധ ചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ടെന്നും ഷറപ്പോവ പറഞ്ഞു.

ടെന്നീസ് ആരാധകനായ സച്ചിന്‍ എല്ലാവര്‍ഷവും വിമ്പിള്‍ഡണില്‍ പ്രമുഖരുടെ മത്സരങ്ങള്‍ കാണാന്‍ പോകാറുണ്ട്. ഫെഡററാണ് ടെന്നീസില്‍ സച്ചിന്റെ ഇഷ്ടതാരം.

Scroll To Top