Saturday December 10, 2016
Latest Updates

സച്ചിന്‍ കൊച്ചിയിലെത്തി; കേരള ടീം ജഴ്‌സിയും തീംസോങ്ങും ഇന്ന് പുറത്തിറക്കും

സച്ചിന്‍ കൊച്ചിയിലെത്തി; കേരള ടീം ജഴ്‌സിയും തീംസോങ്ങും ഇന്ന് പുറത്തിറക്കും

കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ജഴ്‌സിയും തീം സോങ്ങും പുറത്തിറക്കാനാണ് സച്ചിന്‍ കൊച്ചിയില്‍ എത്തിയത്. രാവിലെ 8.10 നുള്ള ജറ്റ് എയര്‍വേയ്‌സിലായിരുന്നു അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.. തുടര്‍ന്ന് ടീം താമസിക്കുന്ന ക്രൌണ്‍ പ്ലാസ ഹോട്ടലിലേക്ക് സച്ചിന്‍ പോയി. അവിടെ വച്ച് ടീം അംഗങ്ങളെ പരിചയപ്പെട്ടു.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ജഴിയും തീം സോങ്ങും പുറത്തിറക്കുന്നത്. നേരത്തെ ടീമിന്റെ മഞ്ഞ ജസ്‌ഴ്‌സി അണിഞ്ഞ് സച്ചിന്‍ തന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളും ടീമിന്റെ സഹ ഉടമകളില്‍ ഒരാളുമായ പ്രസാദ് പോട്ടലൂരിയും ചടങ്ങില്‍ പങ്കെടുക്കും.

ഇത് രണ്ടാം തവണയാണ് കേരള ടീമുമായി ബന്ധപ്പെട്ട് സച്ചിന്‍ കേരളത്തില്‍ എത്തുന്നത്. ആദ്യം ടീം പ്രഖ്യാപന ചടങ്ങിന് കേരളത്തില്‍ എത്തിയ സച്ചിന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് ടീമിന് പിന്തുണ തേടിയിരുന്നു. നംബര്‍ ആറിനാണ് കേരള ടീമിന്റെ ഹോം ഗ്രൌണ്ടായ കൊച്ചിയിലെ ആദ്യ മത്സരം.

Scroll To Top