Thursday December 08, 2016
Latest Updates

സച്ചിന്റെ പേരില്‍ ലണ്ടനില്‍ സ്വര്‍ണനാണയം പുറത്തിറക്കി

സച്ചിന്റെ പേരില്‍ ലണ്ടനില്‍ സ്വര്‍ണനാണയം പുറത്തിറക്കി

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പേരില്‍ ലണ്ടനില്‍ സ്വര്‍ണനാണയം പുറത്തിറക്കി. ബ്രിട്ടനിലെ ആഡംബര ബ്രാന്‍ഡ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് സച്ചിന്റെ പേരില്‍ സ്വര്‍ണനാണയം പുറത്തിറക്കിയത്. 24 വര്‍ഷം ക്രിക്കറ്റിനായി സമര്‍പ്പിച്ച സച്ചിനോടുള്ള ആദര സൂചകമായാണ് നാണയം പുറത്തിറക്കിയതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

12,000 പൗണ്ട് സ്‌റ്റെര്‍ലിങ് നാണയമാണ് പുറത്തിറക്കിയത്. 200 ഗ്രാം വീതമുള്ള 210 നാണയങ്ങള്‍ക്കൊപ്പം പ്രത്യേക സമ്മാനപ്പെട്ടി, സചിന്‍ ഒപ്പിട്ട ബാറ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവയും ലഭിക്കും. ലിമിറ്റഡ് എഡിഷനായാണ് നാണയങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നാണയം വാങ്ങാം.

Scroll To Top