Sunday December 04, 2016
Latest Updates

സച്ചിന്റെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഗോളിയും മാനേജരുമായി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ജെയിംസ്

സച്ചിന്റെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഗോളിയും മാനേജരുമായി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ജെയിംസ്

സച്ചിന്‍ തെണ്ടുല്‍ക്കറുടെ സഹ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റെഴ്‌സ് ടീമിന്റെ ഗോളിയും മാനേജരുമായി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ജെയിംസ് ചുമതലയേറ്റു. ഇംഗ്ലണ്ട് ടീമിന്റെ മുന്‍ ഗോള്‍ കീപ്പറാണ് ഡേവിഡ് ജെയിംസ്. ടീമിന്റെ ചുമതലയേല്‍ക്കാന്‍ ഡേവിഡ് ജെയിംസ് ഇന്ത്യയില്‍ എത്തി.

ഇന്ത്യയില്‍ ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കുന്നതിനു തന്നാല്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നു ഇന്ത്യയില്‍ എത്തിയ ഡേവിഡ് ജയിംസ് പറഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിനുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. 1.2 ബില്യന്‍ ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് ലോക ഫുട്‌ബോളില്‍ സാന്നിധ്യം അറിയിക്കാന്‍ തക്ക പ്രാപ്തിയുള്ള ഒരു ടീം ഇല്ലാത്തത് ഖേദകരമാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

കേരള ടീമുമായുള്ള കരാര്‍ ഒപ്പ് വയ്ക്കുന്നതിനു മുമ്പ് സച്ചിനുമായി ചര്ച്ച നടത്തിയിരുന്നതായും ഡേവിഡ് ജെയിംസ് പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് സച്ചിന്‍ തന്റെ സ്വപ്നങ്ങള്‍ പങ്കുവച്ചു. ലിവര്‍പൂള്‍, ആസ്റ്റന്‍ വില്ല, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഡേവിഡ് ജെയിംസ് ബൂട്ട് അണിഞ്ഞിട്ടുണ്ട്.

Scroll To Top