Tuesday December 06, 2016
Latest Updates

സച്ചിന്റെ ഇരുനൂറാമത് ടെസ്റ്റ് മാച്ച് നവംബറില്‍

സച്ചിന്റെ ഇരുനൂറാമത് ടെസ്റ്റ് മാച്ച് നവംബറില്‍

സച്ചിന്റെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെടുകയാണ്. കരിയറിലെ 200 മത് ടെസ്റ്റ് സീരീസ്. ഇതോടെ 200 ടെസ്റ്റ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന ബഹുമതി സച്ചിന്‍ തെണ്ടുല്‍ക്കറിന് സ്വന്തമാകും.

ബിസിസിഐ, വെസ്റ്റിന്റീസുമായി നവംബറില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ടെസ്റ്റ് സീരീസാണ് സച്ചിന്‍ ഇറങ്ങാന്‍ പോകുന്ന ഇരുനൂറാമത് കളി. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ വച്ചാണ് ടെസ്റ്റ് മാച്ച് നടക്കുക. ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരങ്ങളില്‍ ഒരാളായി ലോകം വാഴ്ത്തുന്ന സച്ചിന്‍ പക്ഷേ തനിക്കു വന്നുചേരാന്‍ പോകുന്ന റെക്കോഡ് നേട്ടത്തിന്റെ ചിന്തയിലല്ല,ചാമ്പ്യന്‍സ് ലീഗിനുവേണ്ടിയുള്ള പരിശീലനത്തിലാണ്.
23 വര്‍ഷത്തെ നീണ്ട ക്രിക്കറ്റ് പ്രയാണം തന്നെയായിരുന്നു സച്ചിന്റേത്. ഒരു ‘സെഞ്ച്വറി’യോളം സെഞ്ച്വറികളടങ്ങിയ 34,000 ഇന്റര്‍നാഷണല്‍ റണ്ണുകളും നേടി മറ്റു പലര്‍ക്കും സ്വപ്‌നമായി അവശേഷിക്കുന്ന വിജയം അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു.

ആരാധകരെ അറിയിക്കാതെ ഒരു റിട്ടയര്‍മെന്റ് ഉണ്ടാവില്ലെന്ന് സച്ചിന്‍ ഉറപ്പ് നല്‍കുന്നു. തനിക്ക് പിരിഞ്ഞുപോകണം എന്ന് തോന്നിയാല്‍ തീര്‍ച്ചയായും തന്റെ ആരാധകരെ അറിയിക്കുമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞിരുന്നു.

മികച്ച ക്രിക്കറ്റ് താരം എന്ന നിലയില്‍ ബഹുമാനവും ആരാധനയും വച്ച് നീട്ടുമ്പോഴും താന്‍ ദൈവമല്ലെന്നും ദൈവത്തിന്റെ കരുണയും അനുഗ്രഹവും നേടാന്‍ കഴിഞ്ഞ ഒരു സാധാരണ വ്യക്തി മാത്രമാണെന്നുമാണ് അദ്ദേഹം പറയുന്നത്.

Scroll To Top