Tuesday December 06, 2016
Latest Updates

‘സച്ചിനെ പോലെ വിനയാന്വിതനാവാന്‍ ഇഷ്ട്ടം’:കോര്‍ക്കിലെ അഖില്‍ ജേക്കബിന് വിജയത്തിന്റെ ലഹരിയില്ല !

‘സച്ചിനെ പോലെ വിനയാന്വിതനാവാന്‍ ഇഷ്ട്ടം’:കോര്‍ക്കിലെ അഖില്‍ ജേക്കബിന് വിജയത്തിന്റെ ലഹരിയില്ല !

കോര്‍ക്ക് :ജൂനിയര്‍ സെര്‍റ്റ് പരീക്ഷയില്‍ കോര്‍ക്കിലെ അഖില്‍ ജേക്കബിന് മികച്ച വിജയം.8 എ ഗ്രേഡും,2 ബി ഗ്രേഡും നേടിക്കൊണ്ടാണ് കോര്‍ക്ക് മേഖലയില്‍ നിന്നും ജൂനിയര്‍ സെര്‍റ്റ് പരീക്ഷയ്ക്കിരുന്ന മലയാളികളില്‍ ഒന്നാം സ്ഥാനം നേടിയത്.

 

 അഭിമാനപൂര്‍വ്വം : അഖില്‍ ,ജ്യേഷ്ടന്‍ നിഖില്‍ ജേക്കബിനൊപ്പം


അഭിമാനപൂര്‍വ്വം :
അഖില്‍ ,ജ്യേഷ്ടന്‍ നിഖില്‍ ജേക്കബിനൊപ്പം

കോര്‍ക്ക് മല്ലോയിലെ പട്രീഷ്യന്‍ അക്കാദമിയില്‍ പഠിച്ച അഖില്‍,പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ വിജയമാണ് തന്നെ തേടി വന്നതെന്ന് ‘ഐറിഷ് മലയാളിയോട്’ പറഞ്ഞു.മാത്സിന് എ ഗ്രേഡ് വാങ്ങണം എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു.അത് കിട്ടി എന്നതിലാണ് ഏറ്റവും സന്തോഷം.ഇംഗ്ലീഷ് പരീക്ഷ പൊതുവേ ഇത്തവണ ക്ലേശകരമായിരുന്നു.ഇംഗ്ലീഷിനു ഗ്രേഡ് ബി യാണ് അഖിലിനും കിട്ടിയത്.

‘പഠനം ആസ്വാദ്യകരമാക്കുക എന്നതായിരുന്നു പോളിസി.ഹോം വര്‍ക്ക് കഴിഞ്ഞ് വീണ്ടും ഒരു രണ്ടു മണിക്കൂര്‍ കൂടി എല്ലാ ദിവസവും പഠിക്കാന്‍ ചിലവിട്ടിരുന്നു.’വിജയ രഹസ്യത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അഖിലിന്റെ മറുപടി ഇങ്ങനെയായിരുന്നു.

മാതാപിതാക്കളും,ടീച്ചേഴ്‌സും എല്ലാ പിന്തുണകളും നല്‍കി പ്രോത്സാഹിപ്പിച്ചു എന്നതും മറക്കാനാവില്ല.കോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന് പഠിക്കുന്ന ജ്യേഷ്ഠന്‍ നിഖില്‍ ജേക്കബ് മുന്‍പ് സ്‌കൂള്‍ പരീക്ഷകളില്‍ നേടിയ വന്‍ വിജയങ്ങളും പ്രചോദനമായിയെന്ന് സച്ചിന്‍ തെണ്ടുല്‍ക്കറെ മാതൃകയാക്കുന്ന .അഖില്‍ പറഞ്ഞു.എന്തുകൊണ്ടാണ് സച്ചിനെ മാതൃകയാക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഈ കൊച്ചു മിടുക്കന്‍ പറഞ്ഞത് ഇങ്ങനെയാണ്.’എല്ലാ നേട്ടങ്ങളിലും സച്ചിന്‍ എത്രയോ വിനയാന്വതനാണ്.ആ ഹമ്പിള്‍ നേച്ചറാണ് എനിയ്ക്കും മാതൃകയാക്കാന്‍ ഇഷ്ട്ടം.!

കോര്‍ക്ക് സീറോ മലബാര്‍ സഭാ പി ആര്‍ ഓ കൂടിയായ ആലുവാ ചുണങ്ങന്‍വേലി മുട്ടന്‍തൊട്ടിയില്‍ ജേക്കബ് പോളിന്റെയും,റോസമ്മയുടെയും മകനാണ് അഖില്‍.

(അറിയിപ്പ് :ജൂണിയര്‍ സര്‍ട്ട് പരീക്ഷയില്‍ ഏഴോ അതിലധികമോ എ ഗ്രേഡ് കിട്ടിയ മലയാളി വിദ്യാര്‍ഥികള്‍ നിങ്ങളുടെ പരിചയത്തില്‍ ഉണ്ടെങ്കില്‍ ആ വിവരം ‘ഐറിഷ് മലയാളിയെ’അറിയിക്കുമല്ലോ ?(ഫോണ്‍ നമ്പര്‍ 089 489 5416 )അവരുടെ വിജയ രഹസ്യങ്ങള്‍.നൂറു കണക്കിന് വിദ്യാര്‍ഥികള്‍ക്കും,രക്ഷിതാക്കള്‍ക്കും നിങ്ങളുടെ മികച്ച വിജയം പ്രചോദനമായേക്കുമെന്നതിനാല്‍’ ഐറിഷ് മലയാളി’ അത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതാണ്). 

Scroll To Top