Saturday December 03, 2016
Latest Updates

സച്ചിനെ അറിയാത്ത മരിയ ഷറപ്പോവയ്ക്ക് മലയാളികളുടെ അസഭ്യവര്‍ഷം

സച്ചിനെ അറിയാത്ത മരിയ ഷറപ്പോവയ്ക്ക് മലയാളികളുടെ അസഭ്യവര്‍ഷം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് മലയാളികളുടെ അസഭ്യവര്‍ഷം. ഷറപ്പോവ സച്ചിനെ അറിയില്ലെന്ന് പറഞ്ഞതായുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ വന്നയുടന്‍ മലയാളികള്‍ ഷറപ്പോവയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ തെറിയഭിഷേകം തുടങ്ങി. മലയാളത്തിലാണ് ഭൂരിപക്ഷം കമന്റുകളും. ഭൂരിപക്ഷം കമന്റുകളുടെ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നവയുമാണ്.

അന്യഭാഷയില്‍ നിന്നുള്ള കമന്റുകള്‍ കണ്ട് നിങ്ങള്‍ എന്താണ് പറയുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നു ഷറപ്പോവ ചില കമന്റുകള്‍ക്ക് മറുപടി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ക്രിക്കറ്റിനു പ്രചാരമില്ലാത്ത റഷ്യയില്‍ നിന്നുള്ള ഒരു താരം സച്ചിനെ അറിയില്ലെന്ന് പറഞ്ഞത് ഇത്ര വൈകാരികമായി എടുത്ത് അവരുടെ പേജില്‍ പോയി അസഭ്യ വാക്കുകള്‍ പറയുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നു.

വിംബിള്‍ഡണില്‍ ഷറപ്പോവയുടെ മത്സരം കാണാന്‍ വന്ന സച്ചിനെ അറിയുമോ എന്ന ചോദ്യത്തിനാണ് ഷറപ്പോവ അറിയില്ലെന്ന് മറുപടി നല്‍കിയത്. വിഐപി ബോക്‌സില്‍ ഉണ്ടായിരുന്ന ഡേവിഡ് ബെക്കാമിനെ മാത്രമാണ് ഷറപ്പോവ തിരിച്ചറിഞ്ഞത് . ഇതാണ് മലയാളികളുടെ പ്രതിഷേധത്തിന് കാരണം.

Scroll To Top