Tuesday December 06, 2016
Latest Updates

സക്കറിയാസ് മോര്‍ പീലക്‌സിനോസ് തിരുമേനി ഡബ്ലിനില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും

സക്കറിയാസ് മോര്‍ പീലക്‌സിനോസ് തിരുമേനി ഡബ്ലിനില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും

ഡബ്‌ളിന്‍: സെന്റ് ഗ്രിഗോറിയോസ് സുറിയാനി യാക്കോബായ പള്ളിയില്‍ അഭി. സക്കറിയാസ് മോര്‍ പീലക്‌സിനോസ് തിരുമേനി ഈ വരുന്ന ഞായറാഴ്ച വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു.

യാക്കോബായ സുറിയാനിസഭയുടെ ഇടുക്കി ഭഭ്രാസനാധിപനും, തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവും ആയ അഭി. സക്കറിയാസ് മോര്‍ പീലക്‌സിനോസ് തിരുമേനി ഈ വരുന്ന ഞായറാഴ്ച, ഒക്ടോബര്‍ 20 നു, ഡബ്‌ളിന്‍ സെന്റ് ഗ്രിഗോറിയോസ് സുറിയാനി യാക്കോബായ പള്ളിയില്‍ (ആര്‍ണ്‍ കി, സ്മിത്ത്ഫീല്‍ഡ് ലുവാസ് സ്‌റ്റേഷനു സമീപം) വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നതും തുടര്‍ന്ന് ധ്യാനപ്രസംഗം നടത്തുന്നതും ആയിരിക്കും.

രാവിലെ 10 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി. കുര്‍ബ്ബാനയും അതിനുശേഷം 2 മണിവരെ ധ്യാനപ്രസംഗവും ഉണ്ടായിരിക്കും.

സെ. ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസം 18 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9 . 3 0 വരെ അഭിവന്ദ്യ സക്കറിയാസ് മോര്‍ പീലക്‌സിനോസ് തിരുമേനി നയിക്കുന്ന കുടുംബ നവീകരണ ധ്യാനവും നടത്തപ്പെടുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു .സ്വോര്‍ഡ്‌സ്സെന്റ് കൊളമ്പസ്സ് പള്ളി പാരിഷ് ഹാള്ളില്‍ വച്ചാണ് ധ്യാനം നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാദര്‍ തോമസ് പുതിയാമടത്തില്‍ 0860342125
പോള്‍ പീറ്റര്‍0879630887
ടോം ചെറിയാന്‍0894139459

Scroll To Top