Saturday December 03, 2016
Latest Updates

സംസ്ഥാന സര്‍ക്കാരിനെതിരെ കത്തോലിക്ക സഭ സമരത്തിന്

സംസ്ഥാന സര്‍ക്കാരിനെതിരെ കത്തോലിക്ക സഭ സമരത്തിന്

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ കത്തോലിക്ക സഭ സമരത്തിന്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയാണ് സഭ സമര രംഗത്തേക്ക് വരുന്നത്. വിദ്യാഭ്യാസ രംഗത്ത് ന്യൂനപക്ഷ സമുദായങ്ങളില്‍ ഒരു സമുദായത്തിനു മാത്രമാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്കുന്നതെന്നാണ് കത്തോലിക്ക സഭയുടെ വിമര്‍ശനം. വിദ്യാഭ്യാസ നയം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രതികരണം ഉണ്ടാകുമെന്ന് കെസിബിസി മുന്നറിയിപ്പ് നല്‍കി.

ടീച്ചേഴ്‌സ് ഗില്‍ഡ് എന്ന സംഘടന കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സംഘടനയെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാകും സര്‍ക്കാരിനെതിരായ സമരം. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാരിനെതിരായ സമരപ്രഖ്യാപനം നടത്തിയത്.

Scroll To Top