Saturday December 03, 2016
Latest Updates

സംസ്ഥാന സര്‍ക്കാരിനെതിരെ കെസിബിസി

സംസ്ഥാന സര്‍ക്കാരിനെതിരെ കെസിബിസി

കൊച്ചി: സംസ്ഥാന സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ കെസിബിസിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് എയ്ഡഡ് വിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി കെസിബിസി ആരോപിച്ചു. മാനേജ്‌മെന്റുകളുടെ അവകാശം സര്‍ക്കാര്‍ കവര്‍ന്ന് എടുക്കുകയാണെന്നും കെസിബിസി കുറ്റപ്പെടുത്തി. മാനേജ്‌മെന്റ് കമ്മ്യൂണിറ്റി ക്വാട്ടകള്‍ ഏകജാലകത്തിന്റെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെസിബിസി പറഞ്ഞു.

അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതിനാല്‍ സ്‌കൂള്‍ കോളജ് പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണെന്നും കെസിബിസി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ സഭ പ്രത്യക്ഷ സമരത്തിനു ഇറങ്ങുമെന്ന് കെസിബിസി മുന്നറിയിപ്പ് നല്‍കി.

Scroll To Top