Tuesday December 06, 2016
Latest Updates

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം: മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചത് പാട്ട് പാടാത്ത ഗായകന്

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം: മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചത് പാട്ട് പാടാത്ത ഗായകന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലി വീണ്ടും വിവാദം. മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ച ജന്മാന്തരങ്ങളില്‍ എന്ന പാട്ട് പാടിയത് മറ്റൊരു ഗായകന്‍ എന്ന് റിപ്പോര്‍ട്ട്. ഒറീസ എന്ന ചിത്രത്തില്‍ ജന്മാന്തരങ്ങളില്‍ എന്ന ഗാനം പാടിയതിന് കാര്‍ത്തിക്കിനാണ് മികച്ച ഗായകനുള്ള പുരസ്‌ക്കാരം നല്കിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ഗാനം പാടിയത് പ്രദീപ് ചന്ദ്രകുമാര്‍ എന്ന ഗായകനാണ്.

ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അവാര്‍ഡിന് സമര്‍പ്പിച്ച രേഖകളിലും സിഡിയിലും കാര്‍ത്തികിന്റെ പേരായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഇതാണ് അബദ്ധം പിനയാന്‍ കാരണമായത്.ഈ ഗാനം ആദ്യം കാര്‍ത്തിക്കിനെക്കൊണ്ട് പാടിച്ചിരുന്നു എങ്കിലും ശരിയാകാതെ വന്നതിനാല്‍ പ്രദീപിനെക്കൊണ്ട് പാടിക്കുകയായിരുന്നു. എന്നാല്‍ സിഡിയിലും മറ്റ് രേഖകളിലും നിന്ന് കാര്‍ത്തിക്കിന്റെ പേര് മാറ്റിയിരുന്നില്ല.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച പിഴവ് അവാര്‍ഡ് കമ്മറ്റിയും വെള്ളം തൊടാതെ വിഴുങ്ങിയതോടെ പ്രദീപ് എന്ന യുവഗായകന് അര്‍ഹിച്ച അംഗീകാരം നഷ്ടപ്പെട്ടു. പിഴവ് സംഭവിച്ച കാര്യം ചൂണ്ടിക്കാട്ടി ജൂറിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രതീഷ് വേഗ അറിയിച്ചു. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായ പ്രദീപ് ഇതിനകം എട്ടോളം ചിത്രങ്ങളില്‍ പാടിക്കഴിഞ്ഞു. അതേസമയം അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ട് തന്നെ പുരസ്‌ക്കാരം മറ്റൊരാള്‍ക്ക് ലഭിച്ചതില്‍ നിരാശ ഇല്ലെന്ന് പ്രദീപ് പറഞ്ഞു.

Scroll To Top