Friday December 09, 2016
Latest Updates

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം: മികച്ച നടന്‍ ലാലും ഫഹദ് ഫാസിലും; ആന്‍ അഗസ്റ്റിന്‍ നടി

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം: മികച്ച നടന്‍ ലാലും ഫഹദ് ഫാസിലും; ആന്‍ അഗസ്റ്റിന്‍ നടി

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫഹദ് ഫാസില്‍, ലാല്‍ എന്നിവര്‍ക്ക് മികച്ച നടനുള്ള പുസ്‌കാരം ലഭിച്ചു. നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ഫഹദിന് പുരസ്‌ക്കാരം ലഭിച്ചത്. സക്കറിയയുടെ ഗര്‍ഭിണികള്‍, അയാള്‍ എന്നീ ചിത്രത്തിലെ പ്രകടനത്തിനാണ് ലാലിന് പുരസ്‌ക്കാരം ലഭിച്ചത്. ആന്‍ അഗസ്റ്റിനാണ് മികച്ച നടി. ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌ക്കാരം. aan ദേശീയ പുരസ്‌കാരം ലഭിച്ച സുരാജിന് മികച്ച ഹാസ്യ നടനുള്ള പുരസ്‌ക്കാരം ലഭിച്ചു. പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജ ചെയര്‍മാനായ ജൂറിയാണ് പുരസ്‌ക്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ആര്‍ട്ടിസ്റ്റ് സംവിധാനം ചെയ്ത ശ്യാമപ്രസാദ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കഥചിത്രം െ്രെകം നമ്പര്‍ 89, രണ്ടാമത്തെ ചിത്രം നോര്‍ത്ത് 24 കാതം.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ദൃശ്യത്തിന് മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചു. ദൃശ്യത്തിനു ഛായാഗ്രാഹകനായ സുജിത്ത് വാസുദേവിന് മികച്ച ഛായാഗ്രാഹകാനുള്ള പുരസ്‌ക്കാരം ലഭിച്ചു. ലെനയാണ് മികച്ച രണ്ടാമത്തെ നടി, ചിത്രം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. സനൂപ് സന്തോഷാണ് മികച്ച ബാലതാരം. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക (ചിത്രം നടന്‍).

ഫിലിപ്പ് ആന്‍ഡ് മങ്കി പെന്‍ മികച്ച കുട്ടികള്‍ക്കുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഔസേപ്പച്ചനാണ് മികച്ച സംഗീത സംവിധായകന്‍. മൃദുല വാര്യര്‍ക്ക് ഗായികക്കുള്ള പ്രത്യേക പുരസ്‌ക്കാരം ലഭിച്ചു (ചിത്രം കളിമണ്ണ്). മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. 36 അവാര്‍ഡുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. അവാര്‍ഡുകളുടെ ഘടനയിലും നിയമാവലിയും മാറ്റം വരണമെന്ന് ജൂറി ആവശ്യപ്പെട്ടു. കൂടാതെ ചലച്ചിത്ര സംഘടനകളേയും പുരസ്‌കാര നിര്‍ണയത്തില്‍ സഹകരിപ്പിക്കണമെന്നും ജൂറി ആവശ്യപ്പെട്ടു.

Scroll To Top