Sunday December 11, 2016
Latest Updates

സംസ്ഥാനത്ത് കോണ്‍ഗ്രസ് പുനഃസംഘടന ഇന്ന് തുടങ്ങും

സംസ്ഥാനത്ത് കോണ്‍ഗ്രസ് പുനഃസംഘടന ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ ഇന്ന് പുനഃസംഘടന തുടങ്ങും. ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ബൂത്ത് കമ്മറ്റി തെരഞ്ഞെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് പുനഃസംഘടന തുടങ്ങുന്നത്. ഓഗസ്റ്റ് 31 ന് മുമ്പായി മണ്‍ഡലം, ബ്ലോക്ക്, ഡിസിസി ഭരവാഹികളേയും തെരഞ്ഞെടുത്ത് പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് കെപിസിസി ലക്ഷ്യമിടുന്നത്. 21,458 ബൂത്തുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

എട്ട് നിര്‍വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 15 ഭാരവാഹികളെയാണ് ബൂത്ത് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുക. ഗ്രൂപ്പ് തിരിഞ്ഞുള്ള വീതം വയ്പ്പ് അനുവദിക്കില്ലെന്ന് വിഎം സുധീരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി മുഴുവന്‍ നേതാക്കളും ബൂത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്ന് കെപിസിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും വിഎം സുധീരന്‍ തിരുവനന്തപുരത്തെ കണ്ണമൂലയിലും ബൂത്ത് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും. ഏറെ വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ നിര്‍ജീവമായിക്കിടന്ന പുനഃസംഘടന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ നടത്തുന്നത്.

Scroll To Top