Wednesday December 07, 2016
Latest Updates

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2014 ല്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2014 ല്‍ മാത്രം സൈബര്‍ കൃത്യങ്ങളുമായി ബന്ധപ്പെട്ട 762 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2009ല്‍ 73 കേസുകള്‍ കേസുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ധന.

2010ല്‍ 159 കേസുകളും 2011 ല്‍ 325 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2012ല്‍ 416 കേസുകളും 2013ല്‍ 548 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരില്ലെങ്കിലും സമാന സ്വഭാവമുള്ള ഒന്നര ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചു. സൈബര്‍ കേസുകളില്‍ തെളിവുകളുടെ വ്യക്തത ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്കില്‍ സ്ഥാപിക്കുന്ന സൈബര്‍ഡോമിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ സജ്ജമാകാത്തതാണ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം.

രണ്ട് കോടി രൂപ ചെലവഴിച്ചു സ്വകാര്യ കമ്പനിയുടെ സഹായത്തോടെ കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങാനിരുന്ന പദ്ധതിയാണ് ഇനിയും പ്രവര്‍ത്തനം തുടങ്ങാനാകാതെ പാതിവഴിയില്‍ കിടക്കുന്നത്. സൈബര്‍ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് 2009ല്‍ തിരുവനന്തപുരത്ത് തുടങ്ങിയ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായി. പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കാത്ത ഈ സ്‌റ്റേഷനില്‍ ഡി.ജി.പി., എ.ഡി.ജി.പി.(െ്രെകം), എസ്.പി. (െ്രെകം), ജില്ല പോലീസ് മേധാവികള്‍ തുടങ്ങിയവര്‍ റഫര്‍ ചെയ്യുന്ന കേസുകളാണ് പരിഗണനയ്ക്ക് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ സ്‌റ്റേഷനില്‍ 37 കേസുകള്‍ പരിഗണനയ്ക്ക് വന്നു.

Scroll To Top