Friday December 09, 2016
Latest Updates

സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 94,097 കോടി രൂപയായി

സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 94,097 കോടി രൂപയായി

തിരുവനന്തപുരം: കേരളത്തിലെ വാണിജ്യബാങ്കുകളിലെ പ്രവാസി നിക്ഷേപം 94,097 കോടി രൂപയായി. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗമാണ് കണക്ക് പുറത്ത് വിട്ടത്. മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്താല്‍ പ്രവാസി നിക്ഷേപത്തില്‍ 214 കോടി രൂപയുടെ വര്‍ദ്ധന രേഖപ്പെടുത്തി. പ്രവാസി നിക്ഷേപത്തില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ ജൂണ്‍വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 18,214 കോടി രൂപയുടെ വര്‍ദ്ധന രേഖപ്പെടുത്തി. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് പ്രവാസി പ്രവാസി നിക്ഷേപം വര്‍ദ്ധിക്കാന്‍ കാരണം. മൊത്തം നിക്ഷേപത്തില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ ജൂണ്‍ വരെ 44,714 കോടിയുടെ വര്‍ധനയുണ്ടായി.

Scroll To Top