Thursday December 08, 2016
Latest Updates

സംസ്ഥാനത്തെ മദ്യപാനികള്‍ കന്നുകാലികളോ? ഹൈക്കോടതി ചോദിക്കുന്നു

സംസ്ഥാനത്തെ മദ്യപാനികള്‍ കന്നുകാലികളോ? ഹൈക്കോടതി ചോദിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് മദ്യം ഉപയോഗിക്കുന്നവരെ സര്‍ക്കാര്‍ കണക്കാക്കുന്നത് കന്നുകാലികളെപ്പോലെയെന്ന് ഹൈക്കോടതി. വ്യവസായത്തില്‍ ഉപഭോക്താവാണ് ദൈവം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യശാലയില്‍ എത്തുവരെ കന്നുകാലികളെപ്പോലെയാണ് കണക്കാക്കുന്നതെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. മദ്യം നിരോധിക്കാത്തടത്തോളം മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് മതിയായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

മദ്യവില്‍പ്പനശാലയിലെ ക്യൂവില്‍ കന്നുകാലികളെപ്പോലെയാണ് ഉപഭോക്താക്കള്‍ നില്ക്കുന്നത്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ മദ്യനിരോധനം നടപ്പാക്കണം.അത് ചെയ്യത്തടത്തോളം കാലം മദ്യം വാങ്ങുന്നവര്‍ക്ക് മതിയായ സൌകര്യങ്ങള്‍ ഏര്‌പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പ്പനശാലകളില്‍ മദ്യം വാങ്ങുന്നവര്‍ക്ക് എന്തൊക്കെ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പഠിക്കാന്‍ കമ്മറ്റിയെ നിയമിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍നായരെ കമ്മിഷന്റെ കമ്മിഷന്റെ അധ്യക്ഷനായി നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.  കൊല്ലം ഭരണിക്കാവിലെ ചില്ലറമദ്യവില്‍പനശാലയ്ക്ക് ലൈസന്‍സ് നിഷേധിച്ച പഞ്ചായത്ത് തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

Scroll To Top