Monday December 05, 2016
Latest Updates

സംസ്ഥാനത്തെ അനാഥാലയങ്ങളുടെ മറവില്‍ ഭീകരവാദവും നീലച്ചിത്ര നിര്‍മാണവുമെന്ന് ബിജെപി

സംസ്ഥാനത്തെ അനാഥാലയങ്ങളുടെ മറവില്‍ ഭീകരവാദവും നീലച്ചിത്ര നിര്‍മാണവുമെന്ന് ബിജെപി

തിരുവനന്തപുരം: മുക്കത്തെ യത്തീംഖാനയിലേക്ക് അന്യസംസ്ഥാന കുട്ടികളെ കൊണ്ടുവന്നത്  വിവാദമായിരിക്കെ അനാഥാലയങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. സംസ്ഥാനത്തെ അനാധാലയങ്ങളുടെ മറവില്‍ ഭീകരവാദവും നീലച്ചിത്ര നിര്‍മ്മാണവും നടക്കുനതായി ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനാണ് ആരോപണം ഉന്നയിച്ചത്.

മതത്തിന്റെ മറപിടിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മുസ്ലീംലീഗിന്റെ നിലപാട് തിരുത്തണമെന്നും മുരളീധരന്‍ ആരോപിച്ചു. ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങി അന്വേഷണം അട്ടിമറിച്ചാല്‍ കൂടുതല്‍ അന്വേഷനത്തിന് കേന്ദ്രത്തെ സമീപിക്കുമെന്ന് മുരളീധരന്‍ വ്യക്തമാക്കി.

സംഭവം മനുഷ്യക്കടത്താണെന്ന് വ്യക്തമായതോടെ ലീഗ് നേതൃത്വം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു.  അനാധാലയങ്ങളുടെ മറവില്‍ തീവ്രവാദവും മനുഷ്യക്കടത്തും മനുഷ്യക്കടത്തും നടക്കുന്നതായി സംസ്ഥാന സര്‍ക്കാരിന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

അതേസമയം മുക്കത്തെ അനാഥാലയത്തിലെക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തോ ജീവകാരുണ്യ പ്രവര്‍ത്തനമോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. അന്യസംസ്ഥാന കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന് നിലപാടിലാണ് ആഭ്യന്തര വകുപ്പ്. മനുഷ്യക്കടത്ത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതിയും നല്‍കിയിരിക്കുന്നത്.

എന്നാല്‍ കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്താണെന്ന് ഉറപ്പിക്കാന്‍ മതിയായ തെളിവുകള്‍ തന്റെ മുന്നിലില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെബി കോശി പറഞ്ഞു.

Scroll To Top