Saturday December 10, 2016
Latest Updates

സംവിധായകന്‍ മേജര്‍ രവിക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി

സംവിധായകന്‍ മേജര്‍ രവിക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി

കൊച്ചി: പട്ടാള സിനിമകളുടെ സംവിധായകന്‍ മേജര്‍ രവിക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. പിക്കറ്റ് 43 എന്ന പൃഥ്വിരാജ് നായകാനയ സിനിമയുടെ നിര്‍മ്മാതാവായ ഒ.ജി. സുനിലാണ് ചിത്രത്തിന്റെ സംവിധായകന്‍ മേജര്‍ രവിക്കെതിരെ പരാതി നല്‍കിയത്.

പിക്കറ്റ് 43ക്കായി നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം നാല് കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. എന്നാല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയപ്പോള്‍ നിര്‍മ്മാതാവിന് 73 ലക്ഷം രൂപ അധികമായി നല്‍കേണ്ടി വന്നു. ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുന്നത് പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന മലയാള സിനിമയെ കൂടുതല്‍ സാമ്പത്തിക കുരുക്കില്‍ ചാടിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. കരാറിലുള്ളതിലും അധികം തുക സിനിമയ്ക്കായി ചെലവാക്കേണ്ടി വന്നതാണ് പരാതി നല്‍കാന്‍ കാരണമെന്ന് ഒ.ജി. സുനില്‍ മാതൃഭൂമി ചാനലിനോട് പറഞ്ഞു.

22 ഫീമെയില്‍ കോട്ടയം ഉള്‍പ്പെടെ നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവാണ് ഒ.ജി. സുനില്‍.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് കാവലിനായി എത്തുന്ന രണ്ടു പട്ടാളക്കാരുടെ അപൂര്‍വ കഥ പറയുന്ന ചിത്രമാണ് പിക്കറ്റ് 43. മേജര്‍ രവി എന്ന സംവിധായകന്‍ വ്യക്തിപരമായി ഏറെ വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്ത സമയത്ത് പുറത്തിറങ്ങിയ ചിത്രം സാമാന്യം നല്ല കളക്ഷന്‍ നേടിയിരുന്നു.

Scroll To Top