Sunday December 04, 2016
Latest Updates

സംരംഭകത്വ സൌഹൃദരാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് എട്ടാമത്; ഇന്ത്യ ഒന്നാമത് 

സംരംഭകത്വ സൌഹൃദരാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് എട്ടാമത്; ഇന്ത്യ ഒന്നാമത് 

ഡബ്ലിന്‍: സംരംഭകത്വ സൌഹൃദരാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് എട്ടാമത്. സംരംഭകത്വസൌഹൃദരാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് ലോകരാജ്യങ്ങളില്‍ എട്ടാമതും യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുമാണ്. ഈ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഒറാക്കിള്‍ ക്യാപ്പിറ്റല്‍ ഗ്രൂപ്പാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇന്ത്യ ഉള്‍പ്പെടെ 33 രാജ്യങ്ങളിലെ വ്യാവസായിക അന്തരീക്ഷം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.സംരംഭകര്‍ക്ക് ലോകത്തില്‍ ഏറ്റവും അനുകൂലമായ സാഹചര്യം ഇന്ത്യയിലും,യൂറോപ്പില്‍ അയര്‍ലണ്ടിലുമാണെന്നാണ് ഒറാക്കിളിന്റെ കണ്ടെത്തല്‍ 

പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് വന്നപ്പോള്‍ ബ്രിട്ടന്‍ ഇരുപത്തിയെട്ടം സ്ഥാനത്താണ്. പഠന വിധേയമായ രാജ്യങ്ങളില്‍ വ്യവസായ സംരംഭങ്ങളോടുള്ള മനോഭാവവും സഹകരണവും മാറ്റ് അടിസ്ഥാന സൌകര്യങ്ങളും വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇന്ത്യയും അയര്‍ലണ്ടും കഴിഞ്ഞാല്‍ ടര്‍ക്കി, യുഎസ്, ബ്രസീല്‍, ചൈന, ഐസ്ലന്‍ഡ്, റഷ്യ, എസ്റ്റോണിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ നേടി. 

എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഏറെ പിന്നോക്കം പോയി. 33 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാനം ജപ്പാനാണ്. ഹംഗറി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ പിന്നിലാണ്. വിവിധ ലോകരാജ്യങ്ങളിലെ വിപണി ഉണര്‍വിലേക്ക് തിരിച്ച് വരുന്നതിന്റെ സൂചനയാണ് റിപ്പോര്‍ട്ട് എന്ന് ഒറാക്കിള്‍ ചെയര്‍മാന്‍ പ്രതികരിച്ചു

Scroll To Top