Thursday December 08, 2016
Latest Updates

സംയുക്ത ബ്രിട്ടീഷ് ഐറിഷ് വിസ പദ്ധതി ഇന്ന് യാഥാര്‍ത്ഥ്യമാകുന്നു

സംയുക്ത ബ്രിട്ടീഷ് ഐറിഷ് വിസ പദ്ധതി ഇന്ന് യാഥാര്‍ത്ഥ്യമാകുന്നു

ഡബ്ലിന്‍: സംയുക്ത ബ്രിട്ടീഷ് ഐറിഷ് വിസ പദ്ധതി ഇന്ന് യാഥാര്‍ത്ഥ്യമാകുന്നു.ലണ്ടനില്‍ ബ്രിട്ടിഷ് ഹോം സെക്രട്ടറി തെരേസ മേരിയും ജസ്റ്റിസ് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ് ജരാള്‍ഡും ഇന്ന് പദ്ധതിയില്‍ ഒപ്പ് വെച്ച് വിശദ വിവരങ്ങള്‍ പ്രഖ്യാപിക്കും 

യൂറോപ്യന്‍ യൂണിയന്‍ ഇതര സഞ്ചാരികള്‍ക്ക് ഇരു രാജ്യങ്ങളിലും യഥേഷ്ടം സഞ്ചരിക്കാന്‍ അനുവദിക്കുന്ന പദ്ധതിയാണ് ബ്രിട്ടീഷ് ഐറിഷ് ജോയിന്റ് വിസ. ഐറിഷ് വിസയുള്ള യൂറോപ്യന്‍ യൂണിയന്‍ ഇതര പൌരന് ബ്രിട്ടനിലും തിരിച്ചും യാത്ര ചെയ്യാന്‍ ഇനി അനുമതിയുണ്ടാകും. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള യാത്രക്കാരില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് വരുന്നത്.ഈ രണ്ടു രാജ്യങ്ങള്‍ക്കായാണ് ആദ്യ ഘട്ടത്തില്‍ സംയുക്ത വിസാ സ്‌കീം അവസരം തുറന്നു കൊടുക്കുന്നത്.

സംയുക്ത വിസ വരുന്നതോടെ വ്യത്യസ്ത വിസകള്‍ക്ക് വേണ്ടി യാത്രക്കാര്‍ സമയം പാഴാക്കേണ്ടി വരില്ല. ഇരു രാജ്യങ്ങളിലെയും ടൂറിസം മേഖല സംയുക്ത വിസ പദ്ധതിയെ സ്വാഗതം ചെയ്തു. ഒരു വിസയില്‍ തന്നെ ഇരു രാജ്യങ്ങളിലും യാത്ര അനുമതി ലഭിക്കുന്നത് ടൂറിസം മേഖലയ്ക്ക് ഉണര്‍വാകുമെന്ന് ടൂറിസം രംഗം കരുതുന്നു.

സംയുക്ത വിസ വരുന്നതോടെ ഫോട്ടോ പതിച്ച ഐഡി പ്രൂഫ് കാണിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര യാത്രക്കാര്‍ക്ക് യാത്ര അനുമതി ലഭിക്കും. ബ്രിട്ടീഷ്, ഐറിഷ് പൌരന്മാര്‍ക്ക് നിലവില്‍ ഇരു രാജ്യത്തും യാത്രാ അനുമതിയുണ്ട്

Scroll To Top