Saturday December 10, 2016
Latest Updates

ഷോക്കേസിനെ മനോഹരമാക്കാം

ഷോക്കേസിനെ മനോഹരമാക്കാം

മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന കൌതുക വസ്തുക്കളും ചിത്രങ്ങളും ശില്‍പ്പങ്ങളും ഒക്കെ കാണുമ്പോള്‍ ആഗ്രഹം തോന്നാറില്ലേ അതുപോലൊന്ന് നമ്മുടെ ഷോക്കെസിനെ അലങ്കരിക്കാനും ഉണ്ടായിരുന്നെങ്കില്‍ എന്ന്. നമ്മളില്‍ പലരും വലിയ വിലകൊടുത്ത് ആഗ്രഹം സഫലമാക്കുകയും ചെയ്യും.

ശില്‍പ്പങ്ങളും ചിത്രങ്ങളും നമ്മുടെ വീടിനെ മനോഹരമാക്കി വെക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍ ഭംഗി കൂടുന്നതിനനുസരിച്ച് അതിന്റെ വിലയും കൂടുതലായിരിക്കും.

നമ്മുടെ വീടിനെ അലങ്കരിക്കാനുള്ള രൂപങ്ങളും ചിത്രങ്ങളും നാം തന്നെ ഉണ്ടാക്കുകയാണെങ്കിലോ? തൃപ്തി നിറഞ്ഞ സന്തോഷമായിരിക്കും അത്.
designsഅതെ, പണച്ചിലവ് അധികമൊന്നുമാകാതെ നമുക്ക് നമ്മുടെ വീടിനെ അടുക്കും ചിട്ടയിലുമാക്കുകയും ചെയ്യാം. വീട്ടില്‍നിന്നും അനാവശ്യമായി നമ്മള്‍ വലിച്ചെറിയുന്ന പല സാധനങ്ങളും അല്‍പ്പമൊന്നു മോഡി പിടിപ്പിച്ചാല്‍ വളരെ ഭംഗിയും ആകര്‍ഷകത്വവുമുള്ള വസ്തുക്കളാക്കി മാറ്റാന്‍ നമുക്ക് കഴിയും.

ഉദാഹരണത്തിന്, പ്ലാസ്റ്റിക്ക് കവറുകള്‍; പ്ലാസ്റ്റിക്ക് കവറുകള്‍ ഉപയോഗിച്ച് മനോഹരങ്ങളായ പൂക്കള്‍ ഉണ്ടാക്കാന്‍ അല്‍പ്പം ചിന്തിച്ച് ഉപയോഗിച്ചാല്‍ സാധിക്കും. ഒരു പേപ്പര്‍ നാളായി മടക്കുന്നത് പോലെ പ്ലാസ്റ്റിക് കവരും മടക്കുക. അല്‍പ്പം ചരിച്ചുപിടിച്ച് ഒരു കോണില്‍ നിന്നും മറ്റൊരു കോണിലേക്ക് ചന്ദ്രക്കല പോലെ വെട്ടുക. വെട്ടിയെടുത്ത ഭാഗങ്ങള്‍ തുറന്നാല്‍ ഒരു പൂവിന്റെ ആകൃതി അതിനു വന്നിരിക്കുന്നതായി കാണാം. അങ്ങനെ ഏതൊന്നിലും പല രൂപങ്ങളും സങ്കല്‍പ്പിച്ചു നോക്കുക.

കുട്ടിക്കാലത്ത് നമ്മളോരോരുത്തരും വളപ്പൊട്ടുകളെയും മഞ്ചാടിക്കുരുക്കളെയും വല്ലാതെ ഇഷ്ട്ടപ്പെട്ടിരുന്നു. മുത്തുകളും വളപ്പൊട്ടുകളും ശേഖരിച്ചുവെക്കാറുമുണ്ടായിരുന്നു. ഇത്തരം വളപ്പൊട്ടുകള്‍കൊണ്ടും പലതരം ഡിസൈനിംഗും ചെയ്യാവുന്നതാണ്. മറ്റൊന്നും ആക്കാതെ ഒരു കുപ്പിയില്‍ നിറയെ ഇത് ഇട്ടുവച്ചാല്‍ പോലും ഗ്രിഹാതുരത്വമുണര്‍ത്തുന്ന നല്ലൊരു കൌതുകവസ്തുവായി. ഡ്രോയിംഗ് റൂമിലെ മേശപ്പുറത്തോ ഷോക്കേസിലോ കൊണ്ട് വച്ചാല്‍ ആരുടേയും മനസ് തൊടുന്ന അലങ്കാരവും.

ഇതുപോലെ പലതും നമ്മള്‍ വലിച്ചെറിയുന്നതാവും ശ്രദ്ധിക്കപ്പെടാത്തതാകും. ഇതു വീടിനു മാത്രമല്ല നാടിനും ഗുണകരമാണ്. പല മാലിന്യങ്ങളും പുനരുപയോഗത്തില്‍ വരുത്താനും ഇതുവഴി സാധിക്കും. എന്നാല്‍ ഇനിയെങ്കിലും നമുക്ക് ശ്രദ്ധിച്ചു തുടങ്ങാം.

Scroll To Top