Sunday December 04, 2016
Latest Updates

ഷൈസ് ജോസഫിന് ജന്മനാടിന്റെ അന്ത്യാഞ്ജലി (വീഡിയോ )

ഉള്ളനാട് (പ്രവിത്താനം ): ദുഃഖം അണ പൊട്ടിയൊഴുകിയ ജനസഞ്ചയത്തിന്റെ നെടുവീര്‍പ്പുകള്‍ക്കിടയില്‍ ഉള്ളനാട് തിരുഹൃദയ ദേവാലയ സിമിത്തേരിയില്‍ അയര്‍ലണ്ടിന്റെ പ്രിയപ്പെട്ട ഷൈസിന് നിത്യനിദ്രയായി.ന്യൂ പോര്‍ട്ടില്‍ നിര്യാതനായ ഷൈസ് ജോസഫിന്റെ സംസ്‌കാരം ഇന്ന് രാവിലെ നടത്തപ്പെട്ടു.

ഉള്ളനാട്ടെ ഷൈസ് ജോസഫിന്റെ ജന്മഗൃഹത്തില്‍ രാവിലെ 8 .30 ന് ആരംഭിച്ച ശുശ്രൂഷകളെ തുടര്‍ന്ന് വിലാപ യാത്രയായി ദേവാലയത്തിലേയ്ക്ക് സംവഹിച്ചു. ശവ സംസ്‌കാര ശുശ്രൂഷയുടെ തല്‍ സമയ സംപ്രേക്ഷണത്തിലേയ്ക്ക് ..

പാലാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ,ഫാ,ഈനാശ് ഒറ്റത്തെങ്ങുങ്കല്‍ തുടങ്ങി പത്തോളം വൈദികര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.
അയര്‍ലണ്ടില്‍ നിന്നുള്ള ഷൈസിന്റെ നിരവധി സുഹൃത്തുക്കള്‍ ഉള്ളനാട്ടെത്തി ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
ധനകാര്യമന്ത്രി കെ. എം മാണിയടക്കം നിരവധി ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
(ഷൈസ് ജോസഫിന്റെ ശവസംസ്‌കാര ശുശ്രൂഷകളുടെ പുന:സംപ്രേക്ഷണം ഐറിഷ് സമയം 1.30 ന് ഉണ്ടായിരിക്കുന്നതാണെന്ന് കേരളാ ഇവെന്റ്‌സ് ഓണ്‍ ലൈന്‍ അറിയിച്ചിട്ടുണ്ട് )

ധനകാര്യ മന്ത്രി കെ എം മാണി ഷൈസ് ജോസഫിന്റെ ഭൌതികദേഹത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയപ്പോള്‍

ധനകാര്യ മന്ത്രി കെ എം മാണി ഷൈസ് ജോസഫിന്റെ ഭൌതികദേഹത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയപ്പോള്‍

shayis

Scroll To Top