Saturday December 10, 2016
Latest Updates

ഷൈസിന്റെ മൃതദേഹം ചൊവ്വാഴ്ച പൊതുദര്‍ശനത്തിന് വെയ്ക്കും

ഷൈസിന്റെ മൃതദേഹം ചൊവ്വാഴ്ച പൊതുദര്‍ശനത്തിന് വെയ്ക്കും

ലിമറിക്ക് :ന്യൂ പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം നിര്യാതനായ പാലാ സ്വദേശി ഷൈസ് ജോസഫ് വല്ലനാട്ടിന്റെ ഭൗതിക ശരീരം ചൊവ്വാഴ്ച്ച രാവിലെ പരേതന്റെ വസതിയില്‍ (77 Rosehill, Newport )പൊതുദര്‍ശനത്തിന് വെയ്ക്കും .

രാവിലെ 10 മുതല്‍ 1.00 വരെ പൊതുജനങ്ങള്‍ക്ക്, പരേതന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടാകും.

തുടര്‍ന്ന് ന്യൂ പോര്‍ട്ട് പാരിഷ് ചര്‍ച്ചിലേയ്ക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുവരും.അവിടെ 2 മണിയ്ക്ക് വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും. സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ .മനോജ് പൊന്‍കാട്ടില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും .

ശവസംസ്‌കാരം പിന്നീട് നാട്ടില്‍ നടത്തപ്പെടും.

ഷൈസിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനാവശ്യമായ ചിലവുകള്‍ സീറോ മലബാര്‍ സഭയുടെ മരണാനന്തര സഹായനിധിയില്‍ നിന്നും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

എങ്കിലും ഈ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പരേതന്റെ കുടുംബത്തെ സഹായിക്കാന്‍ താല്‍പര്യപ്പെട്ട് സംഭാവനകള്‍ നല്‍കാന്‍ തയ്യാറുള്ളവര്‍ക്കായി ലിമറിക്കിലെ മലയാളി സമൂഹം ഒരു ബാങ്ക് അക്കൌണ്ട് ക്രമീകരിച്ചിട്ടുണ്ട്.
താഴെ പറയുന്ന ,പരേതന്റെ ഭാര്യയുടെ പേരിലുള്ള അലൈഡ് ഐറിഷ് ബാങ്ക് (എ ഐ ബി ) അക്കൌണ്ടിലേക്കാണ് ഏതെങ്കിലും വിധത്തിലുള്ള സംഭാവനകളും അയയ്‌ക്കേണ്ടത്.

Bank deatails

NAME : Mary Leena Augustine
Bank: Allied irish Bank
Sort Code:93 55 14
A/C No: 14963074

കൂടുതല്‍ വിവരങ്ങള്‍ക്ക് 

Boby  0851123658
Shiju 0871495062.

Scroll To Top