Tuesday December 06, 2016
Latest Updates

ഷൈസിന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കള്‍ ,ലിമറിക്കില്‍ ദിവ്യബലിയും അനുസ്മരണ ശുശ്രൂഷയും

ഷൈസിന്റെ  മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കള്‍ ,ലിമറിക്കില്‍ ദിവ്യബലിയും അനുസ്മരണ ശുശ്രൂഷയും

ലിമറിക്ക് :അപ്രതീക്ഷിതമായി മരണം വന്ന് കൂട്ടികൊണ്ട് പോയ സുഹൃത്തിന്റെ വേര്‍പ്പാടില്‍ കണ്ണീരൊഴുക്കുകയാണ് ലീമറിക്കിലെ മലയാളി സമൂഹം..ന്യൂ പോര്‍ട്ടില്‍ ഇന്ന് രാവിലെ നിര്യാതനായ ഷൈസ് ജോസഫിന്റെ മരണവിവരം അറിഞ്ഞയുടന്‍ തന്നെ ലിമറിക്കിലെ മലയാളി സുഹൃത്തുക്കള്‍ ഒന്നടക്കം ന്യൂ പോര്‍ട്ടില്‍ എത്തിയിരുന്നു.

ആര്‍ക്കും വിശ്വസിക്കാനാവന്നില്ല ഷൈസിന്റെ മരണം.അയര്‍ലണ്ടില്‍ ഉടനീളം വലിയൊരു സുഹൃത് വലയം അദ്ദേഹത്തിനുണ്ടായിരുന്നു.ഇന്നലെയും അവരില്‍ മിക്കവരുമായും അദ്ദേഹം ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു.

വോയിസ് ഓഫ് പീസ് മിനിസ്റ്റ്രി ഡയറക്ഡര്‍ ഫാ ജോര്‍ജ് അഗസ്റ്റ്യനെ ഇന്നലെ രാവിലെയും ഷൈസ് വിളിച്ചിരുന്നു.’ആഴ്ചയില്‍ ഒരിക്കലെങ്കിലും ഷൈസ് എന്നെ വിളിക്കുമായിരുന്നു. ഇന്നലെയും വിളിച്ചു.പതിവ് സൗഹൃദ ഭാഷണങ്ങള്‍ക്ക് പുറമേ ഇന്നലെ വിളിച്ചപ്പോള്‍ ശരീരത്തിന് നല്ല സുഖമില്ലെന്നും പറഞ്ഞിരുന്നു.കാര്‍ഡിയാക് ചെക്കപ്പിന് ഞാന്‍ ഷൈസിനെ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.’ഫാ ജോര്‍ജ് അഗസ്റ്റ്യന്‍ സംഭവമറിഞ്ഞ് ഞെട്ടലോടെ പറഞ്ഞു.

ഷൈസിന്റെ നാട്ടിലെ അയല്‍വാസിയും ഉറ്റ ,സുഹൃത്തുമായ ഡബ്ലിന്‍ സ്റ്റില്‍ഓര്‍ഗന്‍ റോഡിലെ ക്രാന്‍ഫോര്‍ഡിലെ അനീഷ് കുറ്റിക്കാടനുമായും ഇന്നലെ ദീര്‍ഘനേരം ഷൈസ് സംസാരിച്ചിരുന്നു.കഴിഞ്ഞ ആഴ്ച ഷൈസ് ,അനീഷിന്റെ വീട്ടില്‍ എത്തി ഒരു ദിവസം താമസിച്ചിരുന്നു .’വളരെ സന്തോഷവാനായിരുന്നു അദ്ദേഹം.ഷൈസിന്റെ മരണം ഉള്‍ക്കൊള്ളാനാവുന്നില്ല അനീഷിനും കുടുംബത്തിനും.വിവരമറിഞ്ഞ് അനീഷും പ്രവിത്താനത്തു നിന്നും ഡബ്ലിനിലുള്ള സുഹൃത്തുക്കളും ന്യൂ പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്.

ഏറ്റുമാനൂര്‍ സ്വദേശിനിയാണ് ഷൈസിന്റെ ഭാര്യ ലീന.ഒരു മകനാണ് ഈ ദമ്പതികള്‍ക്ക് .കെവിന്‍ .പ്രവിത്താനം വല്ലനാട്ട് ജോസഫിന്റെ മകനായ ഷൈസിന് അഞ്ചു സഹോദരങ്ങളാണ് ഉള്ളത്.റോയി (അമ്പാറ )സാജന്‍ (പയപ്പാര്‍ )മാര്‍ട്ടിന്‍ (പ്രവിത്താനം )ലിജി (യൂ എസ് എ )ജിനു (ചൂണ്ടച്ചേരി സഹകരണ ബാങ്ക് ഡയറക്ടര്‍ )

ലീമറിക്ക് ഇന്ത്യന്‍ കാത്തലീക് കമ്മ്യൂണിറ്റി ഇന്ന് ഉച്ച കഴിഞ്ഞ് 2.45 ന് ലീമറിക്കിലെ ഡൂറോഡോയില്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നടന്ന ദിവ്യബലിയോടനുബന്ധിച്ച് പരേതന്റെ ആത്മശാന്തിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളും നടത്തപ്പെട്ടു.ഫാ മാര്‍ട്ടിന്‍ പൊറോക്കാരന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

പാലാക്കാര്‍ക്ക് അയര്‍ലണ്ടില്‍ കൂട്ടായ്മയൊരുക്കും മുന്‍പ് ഷൈസ് പാലായ്ക്ക് പോകും ,ഒറ്റയ്ക്ക്….

Scroll To Top