Tuesday December 06, 2016
Latest Updates

ഷെവര്‍ലെ സ്പാര്‍ക്കിന്റെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറങ്ങി

ഷെവര്‍ലെ സ്പാര്‍ക്കിന്റെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറങ്ങി

ഷെവര്‍ലെ സ്പാര്‍ക്കിന്റെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറങ്ങി. ഒരുപാട് മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ബോഡി ഗ്രാഫിക്സ്, സൈഡ് മിററില്‍ തന്നെ ഇന്‍ഡിക്കേറ്ററുകള്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു എന്നതാണ് പ്രകടമായ ഒരു മാറ്റം. ഒപ്പം ലിമിറ്റഡ് എഡിഷന്‍ എന്ന ബാഡ്ജും ഈ വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഏഴു നിറങ്ങളില്‍ ലഭ്യമാകും.

ഇന്റീരിയരില്‍ സ്റ്റിയറിംഗ് കവര്‍, നെക്ക് റെസ്റ്റ്, ബീജ് നിറത്തിലുള്ള സീറ്റ് കവറില്‍ ചുവപ്പ് വരകള്‍, പുതുമയുള്ള കാര്‍പറ്റ് ഫ്ളോര്‍ മാറ്റുകള്‍ എന്നിവയാണ് നേരിയ മാറ്റങ്ങള്‍. എഞ്ചിന്‍ ഘടനയില്‍ മാറ്റമില്ല. 62 ബി എച്ച് പി ശേഷിയുള്ള ഒരു ലിറ്റര്‍ നാലു സിലിണ്ടര്‍ എന്‍ജിന്‍. അഞ്ചു മാനുവല്‍ ഗിയറുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. 3.44 ലക്ഷം മുതല്‍ 3.99 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

Scroll To Top