Saturday December 03, 2016
Latest Updates

ഷെവര്‍ലെ എന്‍ജോയ്യുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ഉടന്‍ വിപണിയില്‍ എത്തും

ഷെവര്‍ലെ എന്‍ജോയ്യുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ഉടന്‍ വിപണിയില്‍ എത്തും

ഷെവര്‍ലെ എന്‍ജോയ്യുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ഉടന്‍ വിപണിയില്‍ എത്തും. ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുടെ ഒന്നാം വാര്‍ഷികത്തോടാനുബന്ധിച്ചാണ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ എത്തിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്. ലിമിറ്റഡ് എഡിഷനില്‍ ഏഴും എട്ടും സീറ്റുകളുള്ള വാഹനം ലഭ്യമാണ്. എന്‍ജോയ്യുടെ ലിമിറ്റഡ് എഡിഷന്റെ എക്സ്റ്റീരിയര്‍ ഡിസൈനില്‍ കാര്യമായ മാറ്റമുണ്ട്.

ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ്, ഡോര്‍ ഹാന്‍ഡില്‍, നമ്പര്‍പ്‌ളേറ്റ് എന്നിവയ്ക്ക് ക്രോം ഫിനിഷിലാണ് അവതരിപ്പിക്കുക. റൂഫ് റെയില്‍. ബോഡി ഗ്രാഫിക്‌സ് എന്നിവ പുതിയ സവിശേഷതയാകും പ്രത്യേക അക്‌സസറി പാക്കേജും ലിമിറ്റഡ് എഡിഷന്‍ വാഹനത്തിനൊപ്പം ലഭ്യമാകും. സാങ്കേതിക വിഭാഗത്തില്‍ കാര്യമായ മാറ്റങ്ങളില്ല. മറ്റു മോഡലുകളില്‍ ഉപയോഗിക്കുന്ന1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍, 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് പുതിയ വേരിയന്റിലും ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top