Sunday December 04, 2016
Latest Updates

ഷെല്‍ 50 ശതമാനം പ്രീമിയത്തില്‍ ബിജി ഗ്രൂപ്പിനെ വാങ്ങുന്നു

ഷെല്‍ 50 ശതമാനം പ്രീമിയത്തില്‍ ബിജി ഗ്രൂപ്പിനെ വാങ്ങുന്നു

എണ്ണ വ്യവസായ ഭീമന്മാരായ റോയല്‍ ഡച് ഷെല്‍ 50 ശതമാനം പ്രീമിയത്തില്‍, 70 മില്യണ്‍ ഡോളര്‍ നല്‍കി താരതമ്യേന ചെറിയ എതിരാളികളായ ബിജി ഗ്രൂപ്പിനെ ലയിപ്പിക്കുന്നു. കഴിഞ്ഞ ദശകത്തിനിടെ ഈ മേഖലയില്‍ നടക്കുന്ന എറ്റവും വലിയ ലയനമാണിത്.

ആന്‍ഗ്ലോ ഡച് കമ്പനിയായ ഷെല്‍ പണമായും ഒഹരിയായും പണം ഒടുക്കും. ലയനത്തോടെ ലോകത്തിലെ തന്നെ എറ്റവും വലിയ പ്രകൃതി വാതക വ്യവസായ മേഖലകള്‍ ഉള്‍പ്പെടുന്ന ബ്രസീല്‍, ഈസ്റ്റ് ആഫ്രിക്ക, ഓസ്‌ട്രേലിയ, കസാക്കിസ്ഥാന്‍, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ കൂടി കമ്പനിക്ക് ശക്തമായ മേല്‍ക്കൈ ലഭിക്കും.

ഷെല്‍ സിഇഓ ബെന്‍ വാന്‍ ബ്യൂര്‍ഡന്‍, ബിജി ചെയര്‍മാന്‍ ആന്ദ്ര്യൂ ഗുഡ് എന്നിവര് സംയുക്തമായാണ് കരാര്‍ അവതരിപ്പിച്ചത്. കരാര്‍ ഓഹരി പ്രീമിയത്തില്‍ നടപ്പിലാക്കുന്നതിനായി എണ്ണ വില കൂടിയ കഴിഞ്ഞ ജൂണ്‍ മുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരുന്നത്. കരാറോടെ ഷെല്ലിന്റെ ഓഹരി വില കൂടി 1250 പെന്‍സ് എന്ന നിലയിലെത്തി.

 

 

Scroll To Top