Saturday December 10, 2016
Latest Updates

‘ഷെയറിംഗ് കെയര്‍’ സേവന പാതയില്‍ മുന്നോട്ട്; ഈസ്റ്റര്‍ നറുക്കെടുപ്പ് മെയ് 17 ന് 

‘ഷെയറിംഗ് കെയര്‍’ സേവന പാതയില്‍ മുന്നോട്ട്; ഈസ്റ്റര്‍ നറുക്കെടുപ്പ് മെയ് 17 ന് 

കോര്‍ക്ക്: അയര്‍ലണ്ടിലെ ,മലയാളികള്‍ക്കിടയില്‍ സുപരിചിതമായ ‘ഷെയറിംഗ് കെയര്‍’ ഈ വര്‍ഷവും വൈവിധ്യമാര്‍ന്ന സേവനപദ്ധതികളുമായി മുന്നോട്ട്. 2009 ല്‍ ഏതാനം ചില വ്യക്തികള്‍ ചേര്‍ന്നു തുടങ്ങിയ കാരുണ്യ പദ്ധതി അതിന്റെ ഉദ്ദേശശുദ്ധി കൊണ്ടു തന്നെ അതിവേഗം വളര്‍ന്ന് വലുതായി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു യാതന അനുഭവിക്കുന്ന നിരവധി ആളുകള്‍ക്ക് സഹായം എത്തിക്കുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തില്‍ വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഷെയറിംഗ് കെയര്‍ സംഘാടകര്‍ ഇപ്പോള്‍.

പാലക്കാട് അട്ടപ്പാടിയിലുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്‌കൂളിലെ കുട്ടികളുടെ എല്ലാ വിദ്യാഭ്യാസ ചിലവുകളും ഏറ്റെടുത്ത് നടത്തി വരുന്നു. അതുപോലെ തന്നെ ആരോഗ്യ രംഗത്ത് കിഡ്‌നി, കാന്‍സര്‍ സംബന്ധമായി അസുഖങ്ങളാല്‍ വിഷമിച്ചിരുന്ന 25 പേര്‍ക്ക് ചികിത്സാ ചിലവുകള്‍ നല്കുവാന്‍ കഴിഞ്ഞു. കൂടാതെ അയര്‍ലണ്ടിലെ സൈമണ്‍ കമ്മ്യുണിറ്റിയുമായി സഹകരിച്ചു ഭക്ഷണം എത്തിച്ചു കൊടുക്കുവാനുള്ള ഒരു പദ്ധതിയും നടപ്പാക്കി വരുന്നു. 

ഷെയറിംഗ് കെയര്‍ അംഗങ്ങള്‍ എല്ലാമാസവും തരുന്ന സംഭാവനയോടൊപ്പം , ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചും ഈസ്റ്റര്‍ നറുക്കെടുപ്പ് സംഘടിപ്പിച്ചും ആണ് വിവിധ കാരുണ്യ പദ്ധതികള്‍ക്ക് വേണ്ടുന്ന ധനസമാഹരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഈ വര്‍ഷവും ഈസ്റ്റര്‍ നറുക്കെടുപ്പ് നടത്തുന്നു. കൂപ്പണ്‍ ഒന്നിനു അഞ്ചു യൂറോ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. 

ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് ഐപാഡ് എയര്‍ 16GB സമ്മാനമായി ലഭിക്കും.രണ്ടാം സമ്മാനം 150 യൂറോയുടെ 2 വൌച്ചര്‍, മൂന്നാം സമ്മാനം 100 യൂറോയുടെ മൂന്നു വൌച്ചര്‍ എന്നിങ്ങനെമറ്റു യാണ് സമ്മാനങ്ങള്‍ ലഭിക്കും. നറുക്കെടുപ്പ് കോര്‍ക്കിലെ എസ്.എം.എ കമ്മ്യുണിറ്റി സെന്ററില്‍ വച്ചു മെയ് 17 ന് നടത്തുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ ഷെയറിംഗ് കെയര്‍ കെയറിംങ്ങിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.

വാര്‍ത്ത:രാജന്‍ വി (കോര്‍ക്ക്)

Scroll To Top