Wednesday December 07, 2016
Latest Updates

ഷെനല്‍, ഡയര്‍ പെര്‍ഫ്യൂമുകളില്‍ ചര്‍മ്മ വീക്കത്തിന് കാരണമായ മോളിക്യൂളുകള്‍, യൂറോപ്യന്‍ കമ്മീഷന്‍ ഇടപെടുന്നു

ഷെനല്‍, ഡയര്‍ പെര്‍ഫ്യൂമുകളില്‍ ചര്‍മ്മ വീക്കത്തിന് കാരണമായ മോളിക്യൂളുകള്‍, യൂറോപ്യന്‍ കമ്മീഷന്‍ ഇടപെടുന്നു

ഗാള്‍വേ: ഷെനല്‍, ഡയര്‍ എന്നീ പെര്‍ഫ്യൂമുകളുടെ നിര്‍മ്മാണഘടന മാറ്റേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ പെര്‍ഫ്യൂമുകളുടെ നിര്‍മ്മാണഘടന മാറ്റുന്നത്. രണ്ടു പെര്‍ഫ്യൂമുകളിലെയും പഴയ ചേരുവകള്‍ അലര്‍ജിയുള്ളവര്‍ക്ക് ദോഷം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവയുടെ നിര്‍മ്മാണഘടനയും ചേരുവകളും മാറ്റാന്‍ യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. പെര്‍ഫ്യൂമുകളില്‍ ലില്ലി പൂക്കളുടെ മണം നല്‍കുന്ന സിന്തറ്റിക് മോളിക്യൂള്‍, ലിറില്‍ തുടങ്ങിയ ഘടകങ്ങള്‍ ഇനി ചേര്‍ക്കരുതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

സിന്തറ്റിക് മോളിക്യൂള്‍ അലര്‍ജിയുള്ളവരില്‍ ചര്‍മ്മവീക്കത്തിന് കാരണമാകുമെന്ന് കണ്ടെത്തി. യൂരോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നിരോധിത വസ്തുക്കള്‍ക്ക് പകരം ഘടകങ്ങള്‍ കണ്ടെത്താനുള്ള ശ്രമനത്തിലാണെന്ന് പ്രമുഖ പെര്‍ഫ്യൂം നിര്‍മ്മാതാക്കളായ ലോറീല്‍ അറിയിച്ചു. എന്നാല്‍ ലോറീല്‍ പുറത്തിറക്കുന്ന ഏതൊക്കെ പെര്‍ഫ്യൂമുകളിലാണ് നിരോധിത ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ലോറീല്‍ തയ്യാറായില്ല.

യൂറോപ്യന്‍ യൂണിയന്റെ ഇടപെടല്‍ കൂടാതെ ഉപഭോക്താക്കളുടെ ആരോഗ്യത്തിനു ഹാനികരമെന്ന് കണ്ടെത്തിയ നിരവധി ഘടകങ്ങള്‍ നേരത്തെ അന്താരാഷ്ട്ര ഫ്രാഗരന്‍സ് അസോസിയേഷന്‍ നിരോധിച്ചിരുന്നു. ഇത് കൂടാതെയാണ് അലര്‍ജി രോഗികള്‍ക്ക് ദോഷകരമായ മോളിക്യൂളുകള്‍ക്കെതിരെ യൂറോപ്യന്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

Scroll To Top