Sunday December 04, 2016
Latest Updates

ഷൂ മാക്കര്‍ ആശുപത്രി വിട്ടു; താരം കോമയില്‍ നിന്ന് മുക്തനായെന്നും മാനേജര്‍

ഷൂ മാക്കര്‍ ആശുപത്രി വിട്ടു; താരം കോമയില്‍ നിന്ന് മുക്തനായെന്നും മാനേജര്‍

പാരീസ്: ഫോര്‍മുല വണ്‍ മുന്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു. താരത്തിന്റെ മാനേജര്‍ സാബിന്‍ ഖെം അറിയിച്ചതാണ് ഇക്കാര്യം. ഷൂ മാക്കര്‍ കോമയില്‍ നിന്ന് മുക്തനായതായും മാനേജര്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ സ്‌കീയിങ്ങിനിടെയാണ് ഷൂ മാക്കറിന് വീണു പരുക്കേറ്റത്.

ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കോമയിലായ ഷൂ മാക്കര്‍ ഫ്രാന്‍സിലെ സിഎച്ച്യു ചെര്‍ണോബില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷൂ മാക്കറിന്റെ ആരാധകര്‍ക്ക് സന്തോഷകരമായ വാര്‍ത്ത താരത്തിന്റെ മാനേജര്‍ ഇന്നാണ് പുറത്ത് വിട്ടത്. താരം ആശുപത്രി വിട്ടെങ്കിലും ഇപ്പോള്‍ എവിടെയാണുള്ളതെന്ന് വെളിപ്പെടുത്താന്‍ മാനേജര്‍ തയ്യാറായില്ല.

കോമയില്‍ നിന്ന് പൂര്‍ണ്ണമായി വിടുതല്‍ നേടിയ അദ്ദേഹത്തിന് തുടര്‍ ചികിത്സകള്‍  നല്‍കേണ്ടതുണ്ടെന്നും മാനേജര്‍ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ 29 ന് ആല്‍പ്‌സ് പര്‍വത നിരകളില്‍ വീണാണ് ഷൂ മാക്കര്‍ക്ക് ഗുരുതര പരുക്കേറ്റത്.

Scroll To Top