Friday December 09, 2016
Latest Updates

‘ഷുഗര്‍ ഡാഡി… ഷുഗര്‍ ബേബി’ സംസ്‌കാരം അയര്‍ലണ്ടിലും പടരുന്നു

‘ഷുഗര്‍ ഡാഡി… ഷുഗര്‍ ബേബി’ സംസ്‌കാരം അയര്‍ലണ്ടിലും പടരുന്നു

ഡബ്ലിന്‍: കോളജുകുമാരിമാരുമായി ഡേറ്റിംഗ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ? എങ്കില്‍ ഷുഗര്‍ ഡാഡിയാകാന്‍ തയ്യാറാവുക. സംഗതി എന്താണെന്ന് വ്യക്തമായില്ലേ? അയര്‍ലണ്ടിലെ ഒട്ടേറെ കോളജ് വിദ്യാര്‍ത്ഥിനികള്‍ പഠനാവശ്യത്തിനുള്ള പണം കണ്ടെത്തുന്നത് ഇപ്പോള്‍ അപരിചിതരുമായുള്ള ഡേറ്റിംഗ് മുഖേനയാണത്രേ. ഇതിന് പോകുന്നവരെ വിശേഷിപ്പിക്കുന്ന പേരാണ് ഷുഗര്‍ ഡാഡി. ഡേറ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടികള്‍ ഷുഗര്‍ ബേബി എന്നും അറിയപ്പെടും. മൂന്ന് മില്യന്‍ അംഗങ്ങളുള്ള സീക്കിങ്ങ് അറെയ്ഞ്ച്‌മെന്റ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഡേറ്റിംഗിന് താല്‍പ്പര്യമുള്ളവരെ കണ്ടെത്തുന്നത്. 

അയര്‍ലണ്ടിലെ കോളജുകുമാരികള്‍ വിദ്യാഭ്യാസ ലോണ്‍ അടയ്ക്കാനും മറ്റ് പഠനാവശ്യങ്ങള്‍ക്കും ഇപ്പോള്‍ പണം കണ്ടെത്തുന്നത് ഷുഗര്‍ ബേബി ആയാണ്. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നിന്നുള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് മാത്രം ഷുഗര്‍ ബേബികളുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ദ്ധന ഉണ്ടായതായി വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 700 വിദ്യാര്‍ത്ഥിനികളാണ് അയര്‍ലണ്ടില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത്. 

അയര്‍ലണ്ടില്‍ നിന്നും ഇപ്പോള്‍ 6,100 ഷുഗര്‍ ഡാഡിമാരാണ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇവര്‍ക്ക് മൊത്തം 15000 ഷുഗര്‍ ബേബിമാരുമുണ്ട്!.ഈ വര്‍ഷം ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് ലിമറിക്ക് യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികളാണ് (93)ഡി ഐ റ്റി(89 )യൂ സി ഡി(79)തുടങ്ങി എല്ലാ പ്രധാന കോളജുകളിലെയും അംഗനമാര്‍ ലിസ്റ്റിലുണ്ട്.

ഐറിഷ് ഷുഗര്‍ ബേബീസിന്റെ വരുമാനം ആരെയും ഞെട്ടിപ്പിക്കുന്നതാണ് എന്നാണ് കണ്ടെത്തല്‍.അലവന്‍സുകളും ഗിഫ്റ്റുകളുമായി 6200 യൂറോ വരെയാണ് ഇവരുടെ ശരാശരി വരുമാനം എന്നാണ് സൈറ്റ് അധികൃതര്‍ അവകാശപ്പെടുന്നത്.ടാക്‌സ് ഫ്രീ ! 

ഷുഗര്‍ ഡാഡിയാകാന്‍ രംഗത്ത് വരുന്ന ഭൂരിപക്ഷം പേരും മധ്യവയസ്‌കരാണ്. താല്‍ക്കാലികമായ ലൈംഗിക സംതൃപ്തിക്കും സൌഹൃദങ്ങള്‍ക്കും വേണ്ടിയാണ് മധ്യവയസ്‌കരായ ഷുഗര്‍ ഡാഡികള്‍ ഷുഗര്‍ ബേബികളെ തേടി വരുന്നത്. ഷുഗര്‍ ബേബികളാകുന്ന പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ പണമുണ്ടാക്കണമെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് വരുന്നത്. നേരത്തെ പഠനാവശ്യത്തിന് പണം കണ്ടെത്താന്‍ ഐറിഷ് കോളജ് വിദ്യാര്‍ത്ഥിനികള്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഭൂരിപക്ഷം പേരും ഷുഗര്‍ ബേബി ആകാന്‍ തയ്യാറായി മുന്നോട്ട് വരുന്ന കാഴ്ചയാണ് കാണുന്നത്.

Scroll To Top