Saturday December 10, 2016
Latest Updates

ഷീ ടാക്‌സിയുടെ കഥ സിനിമയാകുന്നു

ഷീ ടാക്‌സിയുടെ കഥ സിനിമയാകുന്നു

സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഷീ ടാക്‌സി മുഖ്യപ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. സജി സുരേന്ദ്രന്‍ കൃഷ്ണ പൂജപ്പുര ടീമാണ് ഷീ ടാക്‌സിയുടെ കഥ സിനിമയാക്കുന്നത്. തൊടുപുഴയിലെ ഒരു സാധാരണ പെണ്‍കുട്ടി ഷീ ടാക്‌സിയില്‍ െ്രെഡവാറാകുന്നതും തുടര്‍ന്ന് ഗുരുവായൂരിലേക്ക് ഒരു കുടുംബവുമായുള്ള യാത്രയ്ക്കിടെ ഉണ്ടാകുന്ന രസകരമായ അനുഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രം റോഡ് മൂവീ ഗണത്തില്‍ വരുന്ന സിനിമയായിരിക്കുമെന്നാണ് സൂചന. നായിക പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഷീ ടാക്‌സിയുടെ െ്രെഡവറായി ആര് അഭിനയിക്കുമെന്ന് വ്യക്തമല്ല. മഞ്ജു വാര്യരാണ് സംസ്ഥാനത്തെ ഷീ ടാക്‌സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ മഞ്ജു തന്നെ ചിത്രത്തില്‍ നായികയാകുമോ എന്നും വ്യക്തമല്ല.

ഈ വര്‍ഷം ഓഗസ്റ്റില്‍ ചിത്രം ഷൂട്ടിങ്ങ് ആരംഭിക്കും. ക്രിസ്മസ് റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഷീ ടാക്‌സി ഓടുന്നത്.

Scroll To Top