Sunday December 04, 2016
Latest Updates

ഷീല ദീക്ഷിത് പുറത്തേക്ക്; സോളി സൊറാബ്ജി കേരള ഗവര്‍ണര്‍ ആയേക്കും

ഷീല ദീക്ഷിത് പുറത്തേക്ക്; സോളി സൊറാബ്ജി കേരള ഗവര്‍ണര്‍ ആയേക്കും

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് പുറത്തേക്ക്. ഷീല ദീക്ഷിതിനെ അമാട്ടി പകരം മുന്‍ സോളിസിറ്റര്‍ ജനറല്‍ സോളി സൊറാബ്ജിയെ കേരള ഗവര്‍ണറായി നിയമിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജി വയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടും ഷീല ദീക്ഷിത് രാജി വയ്ക്കാന്‍ തയ്യാറായിട്ടില്ല.

ഷീല ദീക്ഷിത് ഇന്നലെ രാജി വച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും അവര്‍ ഈ വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഇതോടെയാണ് ഷീല ദീക്ഷിതിനെ സ്ഥലം മാറ്റാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ആലോചിക്കുന്നത് . ഷീല ദീക്ഷിതിനെ വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റിയേക്കുമേന്നനു സൂചന.

കോമണ്‍വെല്‍ത്ത് അഴിമതിക്കേസ്, ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസ് എന്നിവയില്‍ ഷീലാ ദീക്ഷിത്തിനെ സിബിഐ ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇതിനു പുറമെയാണ് സ്ഥലം മാറ്റാന്‍ നീക്കം നടക്കുന്നത്. പ്രമുഖ ബി.ജെ.പി നേതാക്കളായ രാം നായിക്, ലാല്‍ജി ഠണ്ഡന്‍, കേസരി നാഥ് ത്രിപാഠി, കൈലാസ് ജോഷി, വി.കെ. മല്‍ഹോത്ര, ബാല്‍റാം ജി ദാസ് ഠണ്ഡന്‍ എന്നിവരെയും കേരള ഗവര്‍ണറായി പരിഗണിക്കുന്നുണ്ട്.

Scroll To Top