Thursday December 08, 2016
Latest Updates

ഷാരുഖ് ഖാന്‍ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരിയെ എടുത്തുയര്‍ത്തി; സംഭവം വിവാദമാകുന്നു

ഷാരുഖ് ഖാന്‍ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരിയെ എടുത്തുയര്‍ത്തി; സംഭവം വിവാദമാകുന്നു

കൊല്‍ക്കത്ത: ബോളിവുഡ് കിംഗ് ഖാന്‍ വീണ്ടും വിവാദത്തില്‍. കഴിഞ്ഞ ദിവസം നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പോലീസിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരിയെ എടുത്തുയര്‍ത്തി നൃത്തം ചെയ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വിവാദത്തില്‍ ചാടിയത്.

ജബ് തക് ഹേ ജാന്‍ എന്ന തന്റെ ചിത്രത്തിലെ ഗാനത്തിന്റെ അകമ്പടിയോടെ സബ് ഇന്‍സ്‌പെക്ടര്‍ സാംബ ഹല്‍ദാറിനൊപ്പമാണ് ഷാരൂഖ് ഖാന്‍ നൃത്തം ചെയ്തത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം.

സംഭവത്തിനെതിരെ പോലീസ് സേനയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. പോലീസുകാരിക്ക് നൃത്തം ചെയ്യണമെങ്കില്‍ സിവില്‍ വസ്ത്രത്തില്‍ ആകാമായിരുന്നു. ഇതൊക്കെ ഒരാള്‍ ഓര്‍ക്കേണ്ട അടിസ്ഥാന കാര്യങ്ങളാണ്. അവരുടെ നൃത്തം ചെയ്യാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ ശ്രദ്ധപുലര്‍ത്തേണ്ടതായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം ജോയിന്റെ കമ്മീഷണര്‍ രാജീവ് മിശ്ര പോലീസുകാരിയുടെ നടപടിയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. പോലീസ് വകുപ്പ് സംഘടിപ്പിച്ച സാംസ്‌ക്കാരിക പരിപാടിയായിരുന്നെന്നും ആളുകള്‍ ആ രീതിയിലെ സംഭത്തെ കാണുകയുള്ളുവെന്നുമായിരുന്നു അദേഹത്തിന്റെ അഭിപ്രായം.

എന്തായാലും സംഭവം വലിയ വിവാദമായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഷാരുഖ് ഖാന്‍ മുന്‍പും ഇതുപോലെയുള്ള വിവാദങ്ങളില്‍ ചാടിയിട്ടുണ്ട്. 

Scroll To Top