Sunday December 04, 2016
Latest Updates

ഷാനിമോള്‍ ഉസ്മാനെ പിന്തുണച്ച് ജോസഫ് വാഴക്കന്‍; സുധീരന്‍ ആരോപണം തിരുത്തേണ്ടി വരുമെന്ന് ഷാനിമോള്‍

ഷാനിമോള്‍ ഉസ്മാനെ പിന്തുണച്ച് ജോസഫ് വാഴക്കന്‍; സുധീരന്‍ ആരോപണം തിരുത്തേണ്ടി വരുമെന്ന് ഷാനിമോള്‍

ആലപ്പുഴ: ഷാനിമോള്‍ ഉസ്മാനെ മദ്യലോബിയുടെ ആളെന്ന് വിശേഷിപ്പിച്ച വിഎം സുധീരനെതിരെ ജോസഫ് വാഴക്കന്‍. ഷാനിമോള്‍ ഉസ്മാന്‍ മദ്യലോബിയുടെ ആളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. വര്‍ഷങ്ങളായി പൊതുരംഗത്തുള്ള ഷാനിമോള്‍ ഉസ്?മാന്‍ മദ്യലോബിയുടെ ആളാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും ജോസഫ് വാഴക്കന്‍ കൂട്ടിച്ചേര്‍ത്തു.

അച്ചടക്ക നടപടിക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍ എഴുതിയ കത്ത് പരസ്യമായതിനെ തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ മദ്യലോബിയുടെ ആളാണെന്ന് വിഎം സുധീരന്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചേരി തിരിഞ്ഞു പ്രസ്താവന യുദ്ധം തുടങ്ങിയത്.

അതേസമയം ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഷാനിമോള്‍ക്കെതിരെ കടുത്ത നിലപാടില്‍ തന്നെയാണ്. കെസി വേണുഗോപാലിനെയും കൊടിക്കുന്നില്‍ സുരേഷിനെയും പരാജയപ്പെടുത്താന്‍ ഷാനിമോള്‍ ശ്രമിച്ചെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നതായി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

അതേസമയം കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെയുള്ള നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഷാനിമോള്‍ ഉസ്മാനും രംഗത്ത് വന്നു. തനിക്കെതിരെ തെളിവില്ലാതെ ഉന്നയിച്ച ആരോപണങ്ങള്‍ വിഎം സുധീരന് തിരുത്തേണ്ടി വരുമെന്നും ഷാനിമോള്‍ പറഞ്ഞു. തനിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് കുടുംബ ജീവിതമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീം പശ്ചാത്തലത്തില്‍ നിന്ന് വരുന്ന തനിക്ക് മദ്യലോബിയുമായി ബന്ധമുണ്ടെന്ന ആരോപണം കുടുംബം തകര്‍ക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

Scroll To Top