Wednesday December 07, 2016
Latest Updates

ഷാനനില്‍ വീണ്ടും യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ അറസ്റ്റിലായി

ഷാനനില്‍ വീണ്ടും യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ അറസ്റ്റിലായി

ലിമറിക്ക്: ഷാനനില്‍ വീണ്ടും യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇന്നലെ രാവിലെയാണ് വീണ്ടും അറസ്റ്റ് ഉണ്ടായത്. യുദ്ധവിരുദ്ധ പ്രവര്‍ത്തകരായ മിക്ക് വാലസ്, ക്ലെയര്‍ ഡാലി എന്നിവരാണ് അറസ്റ്റിലായത്. ഷാനന്‍ എയര്‍പോര്‍ ട്ടിലൂടെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ പറക്കുന്നതിനെതിരെ ആയിരുന്നു സമരം.

യുദ്ധത്തിനെതിരെ പ്രതിഷേധിച്ച് ഷാനന്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വെയില്‍ അതിക്രമിച്ച് കയറിയ ഇരുവരും അമേരിക്കന്‍ സൈനിക വിമാനത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു. ഹെര്‍ക്കുലീസ് സി 130 എന്ന സൈനിക വിമാനത്തിന് സമീപത്താണ് ഇവര്‍ എത്തിയത്. എന്നാല്‍ ഐറിഷ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവരും ഷാനന്‍വാച്ച് പ്രവര്‍ത്തകരാണ്. 

ഹെര്‍ക്കുലീസ് വിമാനങ്ങള്‍ യുദ്ധത്തിന് വേണ്ടി ഉണ്ടാക്കിയവ ആണെന്നും അവ സമാധാനത്തിന് വേണ്ടി ഉണ്ടാക്കിയവ അല്ലെന്നും ഷാനന്‍വാച്ച് പ്രവര്‍ത്തകര്‍ ആരോപിച്ചു. എയര്‍പോര്‍ട്ട് സുരക്ഷ വിഭാഗം തടഞ്ഞു വച്ച ശേഷം ഗാര്‍ഡയ്ക്ക് കൈമാറിയ വാലസിനെയും ഡാലിയെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഷാനന്‍ എയര്‍പോര്‍ട്ടില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഇറങ്ങുന്നതിനെതിരെ പ്രതിഷേധിച്ച ഡി ആര്‍സിയെ ഈ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. 

Scroll To Top