Friday December 09, 2016
Latest Updates

ശ്വേത മേനോന്‍ ഒരു സിനിമയില്‍ മൂന്ന് ഗെറ്റപ്പില്‍

ശ്വേത മേനോന്‍ ഒരു സിനിമയില്‍ മൂന്ന് ഗെറ്റപ്പില്‍

വിവാദങ്ങള്‍ക്ക് ശേഷം ശ്വേത മേനോന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. ധന്യയാത്ര എന്ന സിനിമയിലൂടെയാണ് ശ്വേത മേനോന്റെ രണ്ടാം വരവ്, വ്യത്യസ്തമായ മൂന്ന് വേഷങ്ങളിലാണ് ശ്വേത ഈ സിനിമയില്‍ അഭിനയിക്കുന്നത്. അംഗനവാടി അധ്യാപിക, ധനികന്റെ ഭാര്യ, നാട്ടിലെ യുവതി എന്നീ വേഷങ്ങളിലാണ് ശ്വേത അഭിനയിക്കുന്നത്.

മൂന്ന് വേഷങ്ങള്‍ക്കും വ്യത്യസ്തമായ ഗെറ്റപ്പിലും ഹെയര്‍ സ്‌റ്റൈലിലുമായിരിക്കും ശ്വേത അഭിനയിക്കുക. എകെ ചന്ദ്രന തിരക്കഥ എഴുതുന്ന സിനിമ ഗിരീഷ് കുന്നുമ്മേല്‍ സംവിധാനം ചെയ്യുന്നു. കലാഭവന്‍ പ്രജോദ്, റിയാസ് ഖാന്‍, ഭഗത് മാനുവല്‍ , ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഡിഗ്രി സെല്‍ഷ്യസ് എന്ന സിനിമയാണ് ശ്വേത മേനോന്റെതായി ഈ വര്‍ഷം ഇനി പുറത്തിറങ്ങാനുള്ളത് .

Scroll To Top