Saturday December 10, 2016
Latest Updates

ശ്രേഷ്ഠ കാതോലിക്ക ബാവായ്‌ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ അയര്‍ലണ്ടിലെ യാക്കോബായ കൗണ്‍സില്‍ പ്രതിഷേധിച്ചു

ശ്രേഷ്ഠ കാതോലിക്ക ബാവായ്‌ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ അയര്‍ലണ്ടിലെ യാക്കോബായ കൗണ്‍സില്‍ പ്രതിഷേധിച്ചു

ഡബ്ലിന്‍:പരി. അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലുള്ള യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായുടെ സമ്പൂര്‍ണ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഇരിക്കുന്നതിനായി വ്യക്തമായ രേഖകളും ഉടമ്പടികളും ഉള്ള ആലുവാ സെന്റ്.മേരീസ് പള്ളിയില്‍ ഇപ്പോഴത്തെ നിയമാനുസൃത അവകാശിയായ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായേയും അഭി.മെത്രാപ്പോലീത്താമാരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ദൈവാലയം പൂട്ടിയിടുകയും ചെയ്ത പോലീസ് നടപടിയില്‍ അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ കൗണ്‍സില്‍ ശക്തമായി പ്രതിഷേധിച്ചു.

യാക്കോബായ സഭയുടെ ദൈവാലയങ്ങളില്‍ വിഘടിത വിഭാഗമായ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌കാര്‍ക്ക് കടന്നു കയറുവാനും സമാധാനപൂര്‍ണ്ണമായ ആരാധന നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നതിന് ഒത്താശയും പിന്തുണയും നല്‍കുന്ന സമീപനം യു.ഡി.എഫ്.സര്‍ക്കാര്‍ അധികാരം ഏറ്റതു മുതല്‍ തുടരുകയാണ്.  ശക്തമായ തിരിച്ചടി അഭിമുഖീകരിക്കേണ്ടി വരുമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ റവ. ഫാ.തോമസ് പുതിയാമടത്തില്‍ , റവ.ഫാ.ജോബി സ്‌കറിയാ, റവ.ഫാ.ബിജു പാറേക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Scroll To Top