Friday December 09, 2016
Latest Updates

ശ്രീശാന്തിനെ വെറുതേ വിട്ടു, കുറ്റപത്രം റദ്ദാക്കി

ശ്രീശാന്തിനെ വെറുതേ വിട്ടു, കുറ്റപത്രം റദ്ദാക്കി

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കേസില്‍ ശ്രീശാന്തിനെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയ കുറ്റപത്രം കോടതി റദ്ദാക്കി.ശ്രീശാന്ത് ഉള്‍പെടെയുള്ള എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. ഡെല്‍ഹി പൊലീസ് ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

പൊലീസ് ചുമത്തിയ മകോക്ക ഉള്‍പെടെയുള്ള എല്ലാ നടപടികളും കോടതി റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹി സബ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിനബന്‍സാല്‍ കൃഷ്ണയുടെതാണ് നിര്‍ണായക വിധി. എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ശ്രീശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

കോടതി വിധി അനുകൂലമായ പശ്ചാത്തലത്തില്‍ ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് ഉടന്‍ തിരിച്ചെത്തും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പൂര്‍ണ പിന്തുണ ശ്രീശാന്തിനുണ്ട്.ഐ.പി.എല്‍ മത്സരത്തിനിടെ വാതുവെപ്പുകാരില്‍ നിന്നും പണം വാങ്ങി എന്നതാണ് ശ്രീശാന്തിനെതിരെ ചുമത്തിയിരുന്ന കുറ്റം.

Scroll To Top