Saturday December 10, 2016
Latest Updates

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണ ചുമതലയില്‍ നിന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തെ ഒഴിവാക്കി

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണ ചുമതലയില്‍ നിന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തെ ഒഴിവാക്കി

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണ ചുമതലയില്‍ നിന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തെ ഒഴിവാക്കി. അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് സുപ്രീം കോടതിയാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ജില്ലാ ജഡ്ജി അധ്യക്ഷനായുള്ള അഞ്ചംഗ സമിതിയാണ് ഇനി ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കേണ്ടത്. ജസ്റ്റിസുമാരായ ആര്‍.എം. ലോധ, എ.കെ. പട്‌നായിക്ക് എന്നിവരടങ്ങുന്ന ബെഞ്ചാണ് വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ക്ഷേത്രസ്വത്ത് അടങ്ങുന്ന നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജി സൂക്ഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ ഹിന്ദു സമുദായത്തില്‍ നിന്നുള്ള തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജിയെ ഭരണസമിതിയുടെ അധ്യക്ഷനാക്കാം. ഭരണ സമിതിയില്‍ സര്‍ക്കാരിന് പങ്കാളിത്തമുണ്ടാകില്ല. എന്നാല്‍ സമിതിയിലേക്കുള്ള ഒരു പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദ്ദേശിക്കാന്‍ അവകാശമുണ്ടാകും. ജില്ലാ ജഡ്ജിക്കും തന്ത്രിക്കും നമ്പിക്കും പുറമെ രണ്ട് പേര്‍ കൂടി ഉള്‌പ്പെടുന്ന സമിതിയാകും ഭരണം നിയന്ത്രിക്കുന്നത്.

ഈ ഉത്തരവോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംബന്ധിച്ച വിവാദത്തിന് താല്ക്കാലിക വിരാമമായി. നിലവില്‍ ക്ഷേത്രഭരണം ന്രിവഹിക്കുന്ന ഭരനസമിതിയികെ അംഗങ്ങള്‍ അവധിയില്‍ പോവണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രത്തിലെ സ്വത്തുക്കളും മറ്റ് സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് കഴിഞ്ഞ 25 വര്‍ഷത്തെ ഓഡിറ്റിങ് നടത്തണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി മുന്‍ സി.എ.ജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി.എല്ലാ ശനിയാഴ്ചയും ക്ഷേത്രത്തിന്റെ കാണിക്കകളുടെ കണക്കെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

ഈ ഉത്തരവോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംബന്ധിച്ച വിവാദത്തിന് താല്ക്കാലിക വിരാമമായി. നിലവില്‍ ക്ഷേത്രഭരണം ന്രിവഹിക്കുന്ന ഭരനസമിതിയികെ അംഗങ്ങള്‍ അവധിയില്‍ പോവണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രത്തിലെ സ്വത്തുക്കളും മറ്റ് സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് കഴിഞ്ഞ 25 വര്‍ഷത്തെ ഓഡിറ്റിങ് നടത്തണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി മുന്‍ സി.എ.ജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി.എല്ലാ ശനിയാഴ്ചയും ക്ഷേത്രത്തിന്റെ കാണിക്കകളുടെ കണക്കെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരു ഉത്തരവ് ഉബ്ദാകുന്നത് വരെ ക്ഷേത്രത്തിന്റെ സ്വത്തുക്കളില്‍ ക്രയവിക്രയം ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

Scroll To Top